അനശ്വരയുടെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി അമ്മ

25 April 2024

ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ അനശ്വര രാജൻ ഇന്ന് ഏവരുടെയും പ്രിയങ്കരിയാണ്

അനശ്വര രാജൻ

ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി നല്ല സിനിമകളിൽ ശ്രദ്ധേയമായ വേഷം  ചെയ്യാൻ അനശ്വരയ്ക്കായി

കുറച്ച് സിനിമകൾ

2018ൽ ഉദാഹരണം സുജാതയിൽ മ‌ഞ്ജു വാര്യരുടെ മകളുടെ വേഷം അഭിനയിച്ചായിരുന്നു അരങ്ങേറ്റം

അരങ്ങേറ്റം

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, നേര് എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിന് മികച്ച അഭിപ്രായം നേടി

മികച്ച അഭിപ്രായം

അനശ്വരയെക്കുറിച്ചും ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ചും തുറന്നു പറയുകയാണ് അമ്മ ഒരു അഭിമുഖത്തിൽ

ആദ്യ പ്രതിഫലം

ഷോർട്ട് ഫിലിം ചെയ്തപ്പോൾ ലഭിച്ച 2000 രൂപയാണ് അഭിനയത്തിലൂടെ അനശ്വരയ്ക്ക് ആദ്യമായി ലഭിക്കുന്ന പ്രതിഫലം 

2000 രൂപ

അന്ന് ആദ്യമായി ആ പണം കിട്ടിയപ്പോൾ അനശ്വരയ്ക്ക് വലിയ സന്തോഷമായെന്നും അമ്മ ഓർത്തെടുത്തു

സന്തോഷം

കയ്യിലുള്ള 2000 രൂപ ഓർത്ത് പോകുന്ന വഴിക്ക് ഓരോന്ന് കാണുമ്പോൾ അത് വാങ്ങിത്തരുമോന്ന് ചോദിക്കും

പിന്നീട്..

എന്നാൽ ആവശ്യമില്ലാതെ കാശ് ചെലവാക്കി കളയരുതെന്നാണ് താൻ ഉപദേശിച്ചിരുന്നത്

മറുപടി

ഒരു ദിവസം സ്കൂളിൽ ഒരു കുട്ടിക്ക് ക്യാൻസറാണെന്നും ആ പണം കൊടുത്തോട്ടെയെന്നും അനശ്വര ചോദിച്ചു

ക്യാൻസർ

അന്ന് ഇങ്ങനെയൊരു മകളെ പ്രസവിച്ച താൻ പുണ്യവതിയാണെന്ന് തോന്നിയെന്ന് അനശ്വരയുടെ അമ്മ പറഞ്ഞു

പുണ്യവതി