കാടും മേടും താണ്ടി കുടജാദ്രി കയറി മോഹൻലാൽ; ചിത്രങ്ങൾ

21 April 2024

38 വർഷങ്ങൾക്കു ശേഷം കുടജാദ്രിയിൽ സന്ദർശനം നടത്തി മോഹൻലാൽ.

മോഹൻലാൽ

എഴുത്തുകാരനായ ആർ രാമാനന്ദിനും സംഘത്തിനുമൊപ്പമാണ് മോഹൻലാൽ കുടജാദ്രിയിൽ എത്തിയത്.

രാമനന്ദ്

മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിവരണവും രാമാനന്ദ് സോഷ്യൽ മീഡിയയിൽ പങ്കിട്ടുണ്ട്.

പോസ്റ്റ്..

ജയസൂര്യ നായകനായെത്തിയ കത്തനാർ സിനിമയുടെ തിരക്കഥകൃത്താണ് ആർ രാമാനന്ദ്.

കത്തനാർ

യാത്ര തുടങ്ങുമ്പോൾ ജീപ്പിന്റെ മുന്നിൽ കയറാൻ മോഹൻലാലിനോട് എല്ലാവരും പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ലെന്ന് രാമനന്ദ് പറഞ്ഞു.

ജീപ്പ്

'അപ്പുവിന്റെ അച്ഛനാണ് ഞാൻ' എന്നാണദ്ദേഹം മറുപടി പറഞ്ഞതെന്നും രാമാനന്ദ് പോസ്റ്റിൽ പറയുന്നു.

അപ്പുവിന്റെ അച്ഛൻ

കൊടുങ്കാട്ടിൽ പല തവണ വഴി തെറ്റിയപ്പോഴും അതിന്റെ ആശങ്കയോ പരിഭ്രമമോ മോഹൻലാൽ പ്രകടിപ്പിച്ചിരുന്നില്ലെന്ന തരത്തിലുള്ള അനുഭവങ്ങളും രാമാനന്ദ് കുറിക്കുന്നുണ്ട്.

വഴിതെറ്റി

ശങ്കരാചാര്യരുടെ ആത്മീയ തേജസ് കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹിതമായ ഇടമാണ് കുടജാദ്രി.

കുടജാദ്രി

മുകാംബിക ദർശനത്തിന് നിരവധി ഭക്തർ എത്താറുണ്ടെങ്കിലും കുടജാദ്രിയിൽ കയറുന്നവർ കുറവാണ്.

കുറവ്

ജീപ്പിലും കാൽനടയുമായിവേണം സർവജ്ഞ പീഠത്തിൽ എത്താൻ.

ജീപ്പിൽ

കുടജാദ്രിയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരിക്കുകയാണ്. 

വൈറൽ