രംഗണ്ണൻ്റെ ശരിക്കുമുള്ള പേര് അറിഞ്ഞോ?

25 April 2024

തീയേറ്ററുകളെ പൂരപ്പറമ്പ് ആക്കിയിരിക്കുകയാണ് ജിതു മാധവൻ ചിത്രം 'ആവേശം'

ആവേശം

ഫഹദ് ഫാസിൽ ഗുണ്ടാത്തലവനായ ചിത്രം ഇതിനോടകം ബോക്സ് ഓഫീസിൽ തരംഗമായിട്ടുണ്ട്

തരംഗം

ബെംളൂരുവിലെ ഗ്യാങ്സ്റ്ററായ രംഗയായെത്തിയ ഫഹദ് ഏവരെയും അത്ഭുതപ്പെടുത്തുന്നു

ഗ്യാങ്സ്റ്റർ

കോമഡിയും മാസും കിടിലൻ ഗാനങ്ങളുമായപ്പോൾ അസ്സലൊരു മസാല ചിത്രമായി ഇത് മാറി

പക്കാ മസാല

മലയാളിയായ രംഗൻ്റെ യഥാർഥ പേരിനെ ചൊല്ലി വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു

രംഗൻ്റെ പേര്

ഇപ്പോൾ രംഗൻ്റെ യഥാർഥ പേര് ചിത്രത്തിൽ നിന്ന് തന്നെ കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ

കണ്ടെത്തി..

രംഗൻ ബിബിക്ക് അയച്ച റീലിലെ ഓഡിയോയുടെ പേരിലൂടെയാണ് ഇത് വ്യക്തമായിരിക്കുന്നത്

റീലിലൂടെ

ഒർജിനൽ ഓഡിയോ ബെ രഞ്ജിത് ഗംഗാധരൻ എന്നാണ് ഈ റീലിൽ എഴുതിയിരിക്കുന്നത്

രഞ്ജിത് ഗംഗാധരൻ

ഇതോടെ മലയാളിയായ രഞ്ജിത് ഗംഗാധരനാണ് രംഗനെന്ന പേരിൽ അറിയപ്പെട്ടതെന്ന് വ്യക്തമായി

വ്യക്തമായി..

ഈ പേര് മാറ്റം പവനായി സ്റ്റൈൽ പരിപാടിയായിപ്പോയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

പവനായി സ്റ്റൈൽ