പാൽ തിളച്ച് തൂകി ആകെ പണിയായോ..? ഈ സൂത്രവിദ്യകൾ പരീക്ഷിക്കൂ

02 MAY 2024

എത്രസമയം അടുപ്പിനടുത്ത് കാവൽ നിന്നാലും ഒന്നു കണ്ണുതെറ്റിയാൽ അപ്പോഴാവും പാൽ തിളച്ച് വെളിയിൽ തൂവുന്നത്.

പാൽ

പാലിന്റെ പത വീണ് വൃത്തികേടാവുന്ന സ്റ്റൗ ക്ലീൻ ചെയ്യലാണ് അടുക്കളപണിയ്ക്കിടയിലെ മറ്റൊരു ബുദ്ധിമുട്ട്.

ക്ലീനിംഗ്

പാല്‍ തിളച്ച് മറിയുന്നത് തടയാനുള്ള ചില പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പൊടിക്കൈകൾ

പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോൾ പാത്രത്തിനു മുകളിലായി ഒരു മരത്തവി വട്ടം വയ്ക്കുക. എങ്കിൽ പാൽ തിളച്ചു പോവില്ല.

തവി

പാൽ തിളപ്പിക്കാൻ വയ്ക്കുന്നതിനു മുൻപ് ഒരു നുള്ള് ഉപ്പ് ചേർത്താലും പാൽ തിളച്ചു തൂവില്ല.

ഉപ്പ്

പാൽ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിന്റെ മുകൾ വശത്തായി അൽപ്പം വെളിച്ചെണ്ണയോ, നെയ്യോ തടവി കൊടുക്കുക എന്നതാണ്.

നെയ്യ്

പാൽ തിളപ്പിക്കുന്ന പാത്രത്തിന് അടിവശം വളരെയധികം കട്ടിയുള്ളതാകുന്നതാണ് നല്ലത്. 

കട്ടിയുള്ള

ഒപ്പം നല്ല വലിപ്പമുള്ള പാത്രം തിരഞ്ഞെടുക്കുന്നതും പാൽ തിളച്ചുപോകാതിരിക്കാൻ സഹായിക്കും.

വലിപ്പം