2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ട‌മല്ല: ഉണ്ണി മുകുന്ദൻ

22 April 2024

വർഷങ്ങളായി സിനിമാ രം ഗത്തുണ്ടെങ്കിലും അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് വിജയങ്ങൾ ലഭിച്ചത്.

ഉണ്ണി മുകുന്ദൻ

നടന്റെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. 36 കാരനായ ഉണ്ണി ഇപ്പോഴും അവിവാഹിതനാണ്.

വ്യക്തി ജീവിതം

ഇപ്പോഴിതാ താൻ ബ്ലോക്ക് ചെയ്തവരെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ബ്ലോക്ക് ചെയ്തവർ

1000, 2000 പേരെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞു.

2000 പേരെ ബ്ലോക്ക്

എന്റെ പഴയ നമ്പർ ഉണ്ടായിരുന്നു. അത് ലീക്കൗട്ടായി. ഞാൻ സംസാരിച്ച് അപ്പോൾ ബ്ലോക്ക് ചെയ്യും.

പഴയ നമ്പർ

ഹായ് എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ലേയല്ല. ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് എന്ന് പറയണം.

ഹായ്

കാരണം അറിയാത്ത നമ്പറാണ്. തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

അറിയാത്ത നമ്പർ

ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നില്ല. എല്ലാം ടീമിന് കൊടുത്തു. അവിടെ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ടോക്സിസിറ്റിയാണ്. ഉണ്ണി പറഞ്ഞു.

സോഷ്യൽ മീഡിയ