ലണ്ടനിൽ വെച്ച് അവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: നീരജ് മാധവ്

25 April 2024

ലണ്ടനിൽ മ്യൂസിക് പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോൾ മോശം അനുഭവം നേരിട്ടതായി നീരജ് മാധവ്

മോശം അനുഭവം

ബ്ലാക്ക്‌ജാക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇവന്‍റ് സംഘാടക‍ർ മോശം ഭാഷ ഉപയോ​ഗിച്ചെന്നാണ് ആരോപണം

സംഘാടകർക്കെതിരെ

ഇവർ തന്നെയും സംഘത്തെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും നീരജ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു

കൈയ്യേറ്റം

ചുറ്റും കൂടിയിരുന്ന ആളുകൾ ഇല്ലായിരുന്നുവെങ്കിൽ തങ്ങൾക്കു പരുക്ക് പറ്റിയേനെയെന്നും നടൻ പറയുന്നു

പരിക്കേറ്റേനെ..

ഡബ്ലിനിലെ പരിപാടിക്ക് ശേഷം സംഘാടകരുടെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായത്

നിരുത്തരവാദപരം

ഇതുമൂലം ലണ്ടനിലെ മറ്റ് പരിപാടികളിൽ നിന്ന് താനും സംഘവും പിൻമാറുകയാണെന്നും നീരജ് പറയുന്നു

പിന്മാറുന്നു

പ്രശ്നം കൂടുതൽ വഷളാക്കാൻ സംഘാടകർ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമായിരുന്നു

നിരാശാജനകം

മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുതരാനും സംഘാടകർ തയാറായില്ലെന്നത് ഞെട്ടലുണ്ടാക്കി

ഞെട്ടലുണ്ടാക്കി

വെല്ലുവിളി നിറഞ്ഞ സമയത്ത് തങ്ങൾക്ക് ഒപ്പം നിന്ന ആരാധകർക്കും ഫോളോവേഴ്സിനും നന്ദി പറയുന്നു

നന്ദി

പരിപാടിക്കായി സംഘാടകരിൽ നിന്ന് ടിക്കറ്റ് വാങ്ങിയവ‍ർ റീഫണ്ട് ആവശ്യപ്പെടണമെന്നും താരം ഓർമ്മിപ്പിച്ചു

റീഫണ്ട്