വിവാഹ വേദിയിൽ അപർണയുടെ കാൽ തൊട്ട് വണങ്ങി ദീപക്

24 April 2024

നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി

താരവിവാഹം

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു താലികെട്ടിന് സാക്ഷിയായത്

താലികെട്ട്

അപർണ കസവു സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ധരിച്ചു. കസവ് മുണ്ടായിരുന്നു ദീപക്കിന്റെ വേഷം

തിളങ്ങി

ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിന് പിന്നാലെയുള്ള റിസപ്ഷനിൽ പങ്കെടുക്കാൻ ഒട്ടേറെ താരങ്ങളെത്തി

റിസപ്ഷൻ

വിവാഹ ചടങ്ങിൽ നിന്നുള്ള വീഡിയോയും ദൃശ്യങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

വൈറലാണ്

ഇതിൽ വേദിയിൽ വെച്ച് അപർണയുടെ കാൽ തൊട്ട് വണങ്ങുന്ന ദീപകിന്റെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധ നേടി

കാൽ തൊട്ട്..

ദീപക്ക് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് അപർണയുടെ കാലിൽ തൊട്ടത്

വേദിയിൽ വെച്ച്

ജീവിതത്തിന്റെ പുതിയ അധ്യായമാണെന്നും ഏറെ സന്തോഷമുണ്ടെന്നും അപർണ പ്രതികരിച്ചിരുന്നു

പുതിയ അധ്യായം

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

പ്രണയസാഫല്യം

ദീപക്ക് മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയും അപർണ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയുമാണ് അരങ്ങേറ്റം കുറിച്ചത്

അരങ്ങേറ്റം