ആളത്ര സിംപിളല്ല! ഞെട്ടിച്ച് പ്രണവ് മോഹൻലാലിന്റെ പ്രതിഫലം

19 April 2024

മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ മലയാളത്തിൽ കൂടുതൽ സജീവമാവുകയാണ്

പ്രണവ് മോഹൻലാൽ

പണ്ട് അച്ഛന്റെ കുട്ടിക്കാലം അഭിനയിച്ച് കൊണ്ടായിരുന്നു പ്രണവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം

അരങ്ങേറ്റം

മേജർ രവിയുടെ പുനർജനിയെന്ന ചിത്രത്തിൽ വേഷമിട്ട് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി

ദേശീയ പുരസ്‌കാരം

2018 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന ചിത്രത്തിൽ നായകനായെത്തിയായിരുന്നു മടങ്ങിവരവ്

മടങ്ങിവരവ്

അന്ന് പ്രണവ് പ്രതിഫലമായി വെറും ഒരു രൂപ മാത്രമായിരുന്നു കൈപ്പറ്റിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

ഒരു രൂപ

ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു

ചിത്രങ്ങൾ

വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലും പ്രണവ് നായക കഥാപാത്രമായി എത്തിയിരുന്നു

'വർഷങ്ങൾക്ക് ശേഷം'

ജീവിതത്തിലും സെറ്റിലും ലളിത ജീവിതം നയിക്കുന്ന താരം വാങ്ങുന്ന പ്രതിഫലമറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്

ആകാംക്ഷ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് പ്രകാരം പ്രണവ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ മൂന്നു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്

മൂന്നു കോടി

ഈ റിപ്പോർട്ട് ശരിയെങ്കിൽ മലയാളത്തിൽ ദശാബ്ദങ്ങളായി അഭിനയിച്ച് വരുന്ന താരങ്ങളുടെ പ്രതിഫലത്തിന് തുല്യമാണിത്

ശരിയെങ്കിൽ