അച്ഛൻ പോലും ശാരീരികമായി ഉപദ്രവിച്ചു; വെളിപ്പെടുത്തി ഉർഫി

24 March 2024

CREDIT: SOCIAL MEDIA 

ബോൾഡ് ഫാഷൻ ലുക്കുകളിൽ എത്തി ആരാധകരുടെ മനംകവർന്ന നടിയാണ് ഉർഫി ജാവേദ്.

ഉർഫി ജാവേദ്

ഉർഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല.

വിമർശനം

തനിക്ക് ചെറുപ്പത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയുള്ള ഉർഫിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ.

വെളിപ്പെടുത്തൽ

കുട്ടിക്കാലം അത്ര സുഖകരമല്ലായിരുന്നെന്നും മനസ്സ് മടുത്ത് പതിനേഴാം വയസ്സിൽ വീട് വിട്ടിറങ്ങാൻ തീരുമാനിച്ചിരുവെന്നാണ് താരം പറയുന്നത്.

സുഖകരമല്ല..

"പതിനഞ്ചാം വയസിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ പ്രൊഫൈൽ ചിത്രം ഒരാൾ ഡൗൺലോഡ് ചെയ്യുകയും അത് പോൺ സൈറ്റിലിടുകയും ചെയ്തു.

ഉർഫിയുടെ വാക്കുകൾ ഇങ്ങനെ

എല്ലാവരും ഇതറിഞ്ഞു തുടങ്ങിയപ്പോൾ എന്നെ കുറ്റപ്പെടുത്തി തുടങ്ങി. എല്ലാവരും എന്നെ പോൺ താരമെന്ന്‌ വിളിച്ചു. എന്റെ അച്ഛൻ പോലും എന്നെ അങ്ങനെ കാണാൻ തുടങ്ങി.

കുറ്റപ്പെടുത്തി..

സത്യം പറയാൻ അനുവദിക്കാതെ എന്നെ ഒരുപാട് തല്ലുകയും ചെയ്തു. പ്രശ്നം നേരിട്ട എന്നെ എന്തിനാണ് അവർ മർദ്ദിക്കുന്നതെന്ന് പലവട്ടം ഞാൻ ചിന്തിച്ചു.

ഒരുപാട് തല്ലി

എന്റെ വീട്ടുകാർ എന്നെ വിശ്വസിക്കാൻ പോലും തയ്യാറായില്ല. എല്ലാം സഹിച്ച് രണ്ട് വർഷം വീട്ടിൽ പിടിച്ചു നിന്നു. പതിനേഴാമത്തെ വയസ്സിൽ ഞാൻ വീട് വിട്ടിറങ്ങി.

വീട് വിട്ടിറങ്ങി

ഞാൻ എന്റെ സഹോദരിമാർക്കൊപ്പമാണ് വീട് വിട്ടിറങ്ങിയത്. ഞാൻ ആദ്യം ലഖ്‌നൗവിലേക്കായിരുന്നു പോയത്. അവിടെ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിതം മുൻപോട്ട് കൊണ്ട് പോയിരുന്നത്.

ട്യൂഷനെടുത്തു..

പിന്നീട് ഡൽഹിയിൽ പോകുകയും അവിടെ ഒരു സുഹൃത്തിനൊപ്പം താമസിക്കുകയും ചെയ്തു. അവിടെ ഒരു കോൾ സെന്ററിൽ ജോലി ലഭിച്ചെങ്കിലും അത് തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞില്ല.

പലതരം ജോലികൾ

അവിടെ  നിന്ന് മുംബൈയിലേക്ക് പോകുകയും ഒഡീഷനുകളിൽ പങ്കെടുക്കാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്" - ഉർഫി പറഞ്ഞു.

അങ്ങനെ ടിവിയിൽ എത്തി..