ആടുജീവിതം കാണാൻ വെള്ളവുമായി പൊക്കോളൂ, വേണ്ടിവരും!

28 March 2024

Credit: Instagram

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആടുജീവിതം സ്ക്രീനിലെത്തിയിരിക്കുകയാണ്

ആടുജീവിതം

ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവരുടെ അധ്വാനത്തിന്റെ ഫലമായ ചിത്രത്തിന് മികച്ച പ്രതികരണമുണ്ട്

മികച്ച പ്രതികരണം

ബെന്യാമിന്റെ നോവലുകളിലൊന്ന് ചലച്ചിത്രരൂപത്തിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് മലയാള സിനിമ

നോവലിൽ നിന്ന്

ചിത്രത്തിൻ്റെ സബ്‌ടൈറ്റിലുകൾ ചെയ്ത വിവേക് രഞ്ജിത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്

ഫേസ്ബുക്ക് പോസ്റ്റ്

തീയേറ്ററിലേക്ക് ധാരാളം വെള്ളം കൈയിൽ കരുതിക്കോളുവെന്നും ആവശ്യം വരുമെന്നും വിവേക് പറയുന്നു

വെള്ളം കരുതണം

ഒന്നര വർഷത്തോളം ഈ സിനിമയോടൊപ്പം യാത്ര ചെയ്‌തിട്ടുണ്ട്. ബ്ലെസിയും പൃഥ്വിരാജും ഗംഭീര ചലഞ്ച് ഏറ്റെടുത്തു

ഗംഭീര ചലഞ്ച്

ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടും അതിൽ തളരാതെ മുന്നോട്ട് പോയ രണ്ട് പേരുടെ സമർപ്പണം സിനിമയിലുണ്ട്

സമർപ്പണം

എ.ആർ റഹ്‌മാന് ഈ സിനിമയിൽ നൽകിയ ട്രാക്കുകൾ കേട്ട് താൻ ട്രാൻസ് അവസ്ഥയിലായിപ്പോയി

ട്രാൻസ്

മലയാളികളല്ലാത്തവർക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്നും വിവേക് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു

ഇഷ്ടപ്പെടും...

അമലപോളും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നിറവയറുമായാണ് താരം പ്രൊമോഷനുകൾക്ക് എത്തിയത്

അമലപോളും..

ഇത്തവണ ആടുജീവിതത്തിലൂടെ ഓസ്കർ ഇന്ത്യയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ

ഓസ്കർ പ്രതീക്ഷ