തീയേറ്ററിൽ കണ്ടില്ലേ? മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിലേക്ക്

27 April 2024

ബോക്സ്ഓഫിസിൽ റെക്കോഡുകൾ തകർത്ത ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി ഒടിടിയിലേക്ക്

മഞ്ഞുമ്മൽ ബോയ്സ്

ചിദംബരം ചിത്രം മേയ് 5ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം

മേയ് 5ന്

ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു

200 കോടി

തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രവും കൂടിയാണിത്

ഡബ്ബിങ്ങില്ലാതെ

ഗുണാകേവും കൊടൈക്കനാലും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയെ കൂടുതൽ സ്വീകാര്യമാക്കി

ഗുണാകേവ്

ഇതുവരെ മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ ചിത്രത്തിന് ലഭിച്ചത്

സ്വീകാര്യത

കൂടാതെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളിൽ ഇത് ഒന്നാം സ്ഥാനത്തെത്തി

ഒന്നാം സ്ഥാനത്ത്

ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോഡാണ് തകർന്നത്

2018

ആഗോള ബോക്സ്ഓഫിസ് കണക്ക് പ്രകാരം 175 കോടിയായിരുന്നു ‘2018’ന്റെ ആകെ കലക്ഷൻ

കലക്ഷൻ