മെലിഞ്ഞുണങ്ങിയ ശരീരമാണോ? വിഷമിക്കേണ്ട, ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

02 MAY 2024

ശരീരം മെലിഞ്ഞിരിക്കുന്നതിനാല്‍ പല ആളുകളും വിഷമിക്കാറുണ്ട്.

മെലിഞ്ഞവർ

ചിലയാളുകള്‍ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാല്‍ ചിലര്‍ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല.

വണ്ണം വെയ്ക്കില്ല

എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം എളുപ്പം വയ്ക്കാനാകും.

വലിച്ചു വാരി കഴിക്കരുത്

പ്രഭാതഭക്ഷണം സമയമനുസരിച്ച് ശീലമാക്കുക. ഉലുവ തണുത്ത വെള്ളത്തിലിട്ട് പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇത് ഒരുമാസം ആവര്‍ത്തിക്കുക. തീര്‍ച്ചയായും ഫലം കണ്ടിരിക്കും.

പ്രഭാത ഭക്ഷണം

ബദാം പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.കൂടാതെ ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ, പച്ചക്കറികള്‍ എന്നിവ സ്ഥിരമാക്കുക.

ബദാം പൊടിച്ച്

ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.

ഇടവേള

പെട്ടെന്നു ശരീരഭാരം കൂട്ടണമെങ്കില്‍ പാല്‍ കുടിക്കുക. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകള്‍ പാലിലുണ്ട്. പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താൻ ശ്രമിക്കുക.

പാൽ

വെള്ളം മാത്രം കുടിക്കാതെ, കലോറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.

കലോറി

വെള്ളം മാത്രം കുടിക്കാതെ, കാലോറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.

ഏത്തപ്പഴം

അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

അന്നജം

ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക. ഇത് വണ്ണം വെയ്ക്കാൻ സഹായിക്കും. 

ചോറ്