ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസാദവും പൂക്കളും വീട്ടിലും കാറിലുമൊക്കെ സൂക്ഷിക്കാറുണ്ടോ?

29 April 2024

ക്ഷേത്രദർശനം നടത്തുന്നവർക്ക് പ്രസാദവും നിൽമാല്യപ്പൂക്കളും പൂജാരി നൽകും.

ക്ഷേത്ര ദർശനം

പ്രസാദമായി നൽകുന്നത് ചന്ദനമോ, ഭസ്മമോ കുങ്കുമമോ ഒക്കെയാവാം.

ചന്ദനം

ക്ഷേത്ര മതിലിന് പുറത്തുകൊണ്ടുപോയശേഷം വേണം ഇവ ശരീരത്തിൽ അണിയാൻ.

പുറത്ത് എത്തി വേണം

ശേഷിക്കുന്ന പ്രസാദവും പൂക്കളും ഉപേക്ഷിക്കാതെ ഭദ്രമായി പൊതിഞ്ഞ് വീട്ടിൽ കൊണ്ടുപോകുന്നതാണ് ഭൂരിപക്ഷത്തിന്റെയും പതിവ്.

പതിവ്

ഈ പൂവും പ്രസാദവുമൊക്കെ വീട്ടിൽ സൂക്ഷിക്കാമോ എന്നത് ഒട്ടുമിക്കവരെയും അലട്ടുന്ന ചോദ്യമാണ്.

സംശയം

പ്രസാദവും നിർമാല്യപ്പൂക്കളും വീട്ടിൽ സൂക്ഷിക്കുന്നതുകൊണ്ട് ഒരുകുഴപ്പവുമില്ലെന്നാണ് വാസ്തുവിദഗ്ദ്ധർ ഉൾപ്പടെയുള്ളവർ പറയുന്നത്.

വീട്ടിൽ സൂക്ഷിക്കാം

അശുദ്ധമാക്കാതെ വൃത്തിയായി സൂക്ഷിക്കണം എന്നുമാത്രം.നിർമാല്യപ്പൂക്കളും പ്രസാദവും ഒത്തിരിനാൾ സൂക്ഷിക്കാൻ കഴിയില്ല.

പക്ഷെ...

കൂടുതൽ ആയാൽ അവ പൂജാമുറിയിൽ നിന്ന് നീക്കംചെയ്യണം. പുഴവെള്ളത്തിൽ ഒഴുക്കുകയാണ് ഏറ്റവും ഉത്തമം. ഇതിന് കഴിയില്ലെങ്കിൽ കുഴിച്ചുമൂടാം.

നീക്കം ചെയ്യണം

വീടിന്റെ കന്നിമൂല ഭാഗത്ത് നെഞ്ചളവ് ആഴത്തിൽ കുഴിയെടുത്തശേഷം അതിനുള്ളിൽ പ്രസാദവും പൂക്കളും ഇട്ടശേഷം മണ്ണുമൂടുകയാണ് വേണ്ടത്.

കന്നി മൂല

പൂജാമുറിയിലല്ലാതെ വീട്ടിലെ മേശവലിപ്പിലും കാറിനുള്ളിലുംമറ്റും പൂവും പ്രസാദവുമാെക്കെ സൂക്ഷിക്കുന്നത് ദാേഷം വരുത്തിവയ്ക്കും.

ദോഷം

ശുദ്ധവും വൃത്തിയും ഇല്ലാതെ സ്പർശിക്കാൻ ഇടവരും എന്നതിനാലാണിത്.

സ്പർശനം