പൈനാപ്പിൾ- ഇഞ്ചി ജ്യൂസ് കുടിച്ചിട്ടുണ്ടോ? ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ല

29 April 2024

ചൂട് കാലത്ത് പൈനാപ്പിൾ മുറിച്ചും ജ്യൂസായും സാലഡ് ആയും കഴിക്കാറുണ്ട്

പൈനാപ്പിൾ

മെറ്റബോളിസം കൂട്ടാനും കുടല്‍ ശുദ്ധീകരിക്കാനും പൈനാപ്പിൾ ബെസ്റ്റാണ്

മെറ്റബോളിസം

എന്നാൽ പൈനാപ്പിളിനൊപ്പം ലേശം ഇഞ്ചി കൂടി ചേർത്താണ് ഫലം ഇരട്ടിയാകും

ഇഞ്ചി

ഈ പാനീയം കുടലിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ദഹനപ്രക്രിയ ശക്തമാക്കും

ദഹനപ്രക്രിയ

കൂടാതെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു

വിഷവസ്തുക്കൾ

പതിവായി മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പാനീയം

മലവിസര്‍ജ്ജനം

ഒരു കപ്പ് പൈനാപ്പിള്‍, ഒരു കപ്പ് ഇഞ്ചി അരിഞ്ഞത്, 1-2 കപ്പ് വെള്ളം, തേന്‍ എന്നിവ വേണം

ചേരുവകൾ

പൈനാപ്പിള്‍ കഷ്ണങ്ങളും ഇഞ്ചി അരിഞ്ഞതും വെള്ളവും മിക്സിയിലിട്ട് അടിക്കാം

മിക്സിയിൽ

മധുരത്തിനായി വേണമെങ്കില്‍ തേന്‍ ചേര്‍ക്കുക. തണുപ്പ് വേണ്ടവര്‍ക്ക് ഐസ് ക്യൂബുകളിടാം

തേൻ

നിങ്ങളുടെ ജ്യൂസ് എത്ര കട്ടിയുള്ളതായിരിക്കണം എന്നതിനെ ആശ്രയിച്ച് വെള്ളം ഒഴിക്കാം

വെള്ളം