പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഇനി ഫ്രിഡ്ജിൽ വെയ്ക്കരുത്!

24 April 2024

രാജ്യത്തെ മിക്ക മേഖലകളിലെയും ജനങ്ങൾക്ക് ഉരുളക്കിഴങ്ങ് നിത്യജീവിതത്തിന്റെ ഭാഗമാണ്

ഉരുളക്കിഴങ്ങ്

പച്ചക്കറികളും പഴവർഗങ്ങളും മറ്റ് ഭക്ഷണപദാർഥങ്ങളും ഫ്രിഡ്ജിൽ പതിവായി വെക്കാറുണ്ട്

ഫ്രിഡ്ജിൽ

എന്നാൽ വേവിച്ച ഉരുളക്കിഴങ്ങ് പോലെ ഒരിക്കലും ഫ്രിഡ്ജിൽ വെയ്ക്കാൻ പാടില്ലാത്ത ചിലതുണ്ട്

വെയ്ക്കരുത്

വേവിച്ച ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങളുണ്ട്

പോഷകങ്ങളുണ്ട്

ഫ്രിഡ്ജില്‍ വേവിച്ച ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് ഇവയിലെ പോഷകങ്ങളുടെ നഷ്ടത്തിന് കാരണമാകും

വേവിച്ചത്

തണുത്ത താപനിലയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് കാലക്രമേണ അവയുടെ പോഷകമൂല്യം നഷ്ടപ്പെടാനിടയാക്കും

പോഷകമൂല്യം

ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷം ഉരുളക്കിഴങ്ങിലെ അന്നജം ക്രിസ്റ്റലൈസ് ചെയ്യാന്‍ കാരണമാകുന്നു

അന്നജം

ഇത് വേവിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചി മാറ്റിമറിക്കും

രുചി

ഫ്രിഡ്ജില്‍ വെക്കുന്ന വേവിച്ച ഉരുളക്കിഴങ്ങുകള്‍ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഈര്‍പ്പമുണ്ടായേക്കാം

ഈർപ്പം

ആവശ്യമുള്ള ഉരുളക്കിഴങ്ങ് മാത്രം വേവിക്കുക എന്നതാണ് ഇതിന് പറ്റിയ പ്രധാന പരിഹാരം

പരിഹാരം

അഥവാ റഫ്രിജറേഷന്‍ ആവശ്യമാണെങ്കില്‍ ആദ്യം അവയെ പൂര്‍ണ്ണമായും തണുക്കാന്‍ അനുവദിക്കുക

തണുപ്പിക്കണം