കഴുതപ്പാലിന് വില കൂടുന്നു, ലിറ്ററിന് വില 5000 രൂപ, ആരോഗ്യ ഗുണങ്ങൾ അറിയാം

25 April 2024

പശുവിൻ പാലിനെക്കാൾ വില കൂടുതലായി മാറിയിട്ടുണ്ട് കഴുതപ്പാലിന്. ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 5000 രൂപയാണ്.

കഴുതപ്പാൽ

വിലയിലും ഗുണമേന്മയിലും പശുവിൻ പാലിനേക്കാൾ മുൻപിലാണ് കഴുതപ്പാൽ എന്നാണ് വിദഗ്ദാഭിപ്രായം.

മുന്നിൽ

ധീരൻ സോളങ്കി എന്ന യുവാവ് പഠാൻ ജില്ലയിൽ‌ കഴുതപ്പാൽ വിറ്റാണ് പണം കൊയ്യുന്നത്.

ധീരൻ സോളങ്കി

42 കഴുതകളുടെ പാൽ വിറ്റ് പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെയാണ് ധീരൻ സമ്പാദിക്കുന്നത്.

42 കഴുതകൾ

അലർജിയുണ്ടാക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ ഉയർന്ന ലാക്റ്റിക് ആസിഡിന്റെ സാന്ദ്രത വയറ്റിലെ അസ്വസ്ഥതകൾ ലഘൂകരിക്കാൻ ഉപയോഗപ്രദമാണത്രേ.

അലർജി സാദ്ധ്യത

കൂടാതെ ആടിന്റെയും പശുവിന്റെയും പാലിൽ അടങ്ങിയിട്ടുള്ളതിലും അധികം സൂക്ഷ്മ മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടന്നാണ് പറയപ്പെടുന്നത്.

മൂലകങ്ങൾ

ഇതിനെല്ലാം പുറമേ മോയ്സ്ചറൈസർ എന്ന നിലയിൽ സൗന്ദര്യവർദ്ധക വസ്തുക്കളിലും കഴുതപ്പാൽ ഉപയോഗിക്കാറുണ്ടത്രേ.

സൗന്ദര്യവർദ്ധകം

മുംബൈയിൽ കഴുതപ്പാലിന് ലിറ്ററിന് 5000 രൂപ വരെ വിലയുണ്ട്.

മുംബൈയിൽ

വിവിധ ഇന്റർനെറ്റ് ഷോപ്പിംഗ് സൈറ്റുകളിലും ഇത് ലഭ്യമാണ്, വില 3,000 രൂപ വരെയാണ്.

ഷോപ്പിംഗ് സൈറ്റ്