ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമായിരുന്നു അത്! അന്ന രാജൻ

Credit: INSTAGRAM

27 Feb 2024

ഇന്ന് ഇൻഡസ്ട്രിയിൽ അന്ന രാജൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും രേഷ്മയെന്ന പേര് കൈവിട്ടിട്ടില്ല. 

രേഷ്മ

അന്നയുടെ ജീവിതം മാറ്റിമറിച്ചത് സിനിമയാണ്. ഇന്ന് ഇത്രയേറെ സ്വീകാര്യതയുള്ള താരമാക്കി അന്നയെ മാറ്റുന്നതും സിനിമ തന്നെ. 

സിനിമ

ലിജോ ജോസ് പെല്ലിശേരി ചിത്രം അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് അന്ന സിനിമയിലേയ്ക്ക് എത്തുന്നത്. 

അങ്കമാലി ഡയറീസ്

തൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് വളരെ അപ്രതീക്ഷിതമായാണെന്നാണ് അന്ന പറയുന്നത്. 

അപ്രതീക്ഷിതം

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് എഞ്ചിനീയറിങ്ങിന് ചേരാനാണ് ആദ്യം അന്ന തീരുമാനിച്ചിരുന്നത്. 

എഞ്ചിനീയർ

നഴ്സിങ്ങ് പഠിച്ച പരിചയത്തിലുള്ള ഒരു ചേട്ടൻ ഓസ്ട്രേലിയയിലേയ്ക്ക് പോയതോടെയാണ് പ്ലാനുകളെല്ലാം മാറിയത്. 

ഓസ്ട്രേലിയ

എഞ്ചിനിയറിങ്ങ് ഉപേക്ഷിച്ച് പിന്നീട് നഴ്സിങ്ങിന് ചേർന്നപ്പോൾ മനസ്സിലുണ്ടായിരുന്നത് വിദേശത്തേയ്ക്കുള്ള യാത്ര മാത്രമാണ്. 

നേഴ്സ് 

നേഴ്സായി ആലുവയിൽ ജോലി നോക്കിയിരുന്ന ഘട്ടത്തിലാണ് സിനിമയിലേയ്ക്കുള്ള അവസരം ലഭിക്കുന്നത്. 

സിനിമയിലേയ്ക്ക്

ഇന്നും ആദ്യ സിനിമയിലെ ലിച്ചി എന് കഥാപാത്രം അന്നയുടെ സിനിമ ജീവിതത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. 

ലിച്ചി