11 April 2024
മലയാളം കടന്ന് തെലുങ്ക് പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് അനുപമ പരമേശ്വരൻ
നടിയുടെ പുതിയ ചിത്രം തില്ല് സ്ക്വയർ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കി
അനുപമ ഗ്ലാമർ ലുക്കിലെത്തുന്ന ചിത്രത്തിൽ സിദ്ദു ജൊന്നലഗദ്ദയാണ് നായകൻ
12 ദിവസം കൊണ്ട് 60 കോടി കളക്ഷൻ നേടിയ ചിത്രത്തിന്റെ വിജയാഘോഷം അടുത്തിടെ നടന്നു
ജൂനിയർ എൻ.ടി.ആർ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ നടന്ന സംഭവമാണ് ഇപ്പോൾ ചർച്ച
ചടങ്ങിനിടെ അനുപമയോട് ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വേദി വിടാൻ ആവശ്യപ്പെട്ടു
ഇവർ നടിയുടെ സംഭാഷണം തടസപ്പെടുത്തുകയും ആക്രോശിക്കുകയും ചെയ്യുകയായിരുന്നു
ജൂനിയർ എൻ.ടി.ആറിനെ വേദിയിലേക്ക് ക്ഷണിച്ച് സംസാരിപ്പിക്കണമെന്നും ആവശ്യം ഉയർന്നു
സംസാരിക്കണോ വേണ്ടയോ എന്ന് മൈക്കിലൂടെ നടി ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു മറുപടി
അവതാരക ഇടപെട്ട് രംഗം ശാന്തമാക്കാൻ നോക്കിയെങ്കിലും ആരാധകർ വിട്ടുവീഴ്ച ചെയ്തില്ല
ബഹളത്തിനിടെ ജൂനിയർ എൻ.ടി.ആറിനും സംവിധായകനും നന്ദിപറഞ്ഞ് നടി പിൻവാങ്ങി
ഈ സംഭവത്തിന്റെ വീഡിയോ വളരെ വേഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു
സാഹചര്യത്തെ പക്വതയോടെ കൈകാര്യംചെയ്തതിന് അനുപമയെ പ്രശംസിക്കുന്നവരാണ് ഏറെയും