സ്വർണം വാങ്ങാതെ ഇനി സ്വർണത്തിൽ നിക്ഷേപിക്കാം! 

Credit: GETTY IMAGES

17 March 2024

സ്വര്‍ണവില കൂടുന്നത് കണ്ട് ആശങ്കപ്പെടേണ്ട. സ്വര്‍ണം വാങ്ങാതെ തന്നെ നിക്ഷേപത്തിലൂടെ പണമുണ്ടാക്കാം

ആശങ്ക വേണ്ട

ഒരു ഗ്രാം സ്വർണ്ണത്തിന്റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി

പദ്ധതി

സ്വർണം വാങ്ങി കൈവശം വയ്ക്കുന്നതിന് പകരമാണിത്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം

സ്വർണം വാങ്ങേണ്ട

ഒരു നിശ്ചിത കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ നമുക്ക് പണമായി റിഡീം ചെയ്യപ്പെടും

പണമാകും

കേന്ദ്രസര്‍ക്കാരിനുവേണ്ടി ആർബിഐയാണ് ബോണ്ട് പുറത്തിറക്കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും

ആർബിഐ

ഇന്ത്യയില്‍ താമസിക്കുന്നവർ, ട്രസ്റ്റുകള്‍, ചാരിറ്റബിൾ സ്ഥാപനങ്ങൾ, സര്‍വകലാശാലകൾക്ക് അടക്കം ബോണ്ടുകൾ വാങ്ങാം

യോഗ്യത ഇവർക്ക്

ഒരു വ്യക്തിക്ക് ഒരു സാമ്പത്തികവര്‍ഷം 4 കിലോ സ്വര്‍ണത്തിനുള്ള ബോണ്ട് വാങ്ങാമെന്നാണ് നിയമം

ഒരാൾക്ക്..

നിക്ഷേപത്തിന് ആർബിഐ 2.5% പലിശ നല്‍കും. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 6 മാസം കൂടുമ്പോൾ പലിശയെത്തും

പലിശയെത്തും

സ്വര്‍ണത്തിന്റെ മൂല്യംവര്‍ധിക്കുന്നത് വഴിയുണ്ടാകുന്ന അധികലാഭമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ പ്രധാന ആകര്‍ഷണം

ആകര്‍ഷണം

8 വർഷമാണ് കാലാവധി. അതിനാൽ ഹൃസ്വകാല നിക്ഷേപത്തിന് യോജിച്ചതല്ല എന്നതുമാത്രമാണ് ഇതിന്റെ പ്രധാന പോരായ്മ

പോരായ്മ