ഈ രേഖകൾ കൈവശമില്ലേ..? പാസ്പോർട്ട് ലഭിക്കില്ല!

Credit: GETTY IMAGES

17 March 2024

തൊഴിലിനും വിദ്യാഭ്യാസത്തിനും വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്

ട്രെൻഡാണ്

വിദേശ മണ്ണിലെത്താനുള്ള ഒരാളുടെ ആദ്യ കടമ്പയാണ് പാസ്പോർട്ട് സ്വന്തമാക്കുക എന്നത്

ആദ്യ കടമ്പ

നിലവിൽ ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കാനുള്ള നടപടികളൊക്കെ ലളിതമാക്കിയിട്ടുണ്ട്

ചെയ്യേണ്ടത്

പുതിയ പാസ്പോർട്ടിനായി ഇനി ഡിജിലോക്കറിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം

ഡിജി ലോക്കർ

ആദ്യ ഘട്ടത്തിൽ അപേക്ഷകൻ്റെ കൈവശമുണ്ടാകേണ്ട അടിസ്ഥാന രേഖകൾ ഏതൊക്കെയെന്ന് നോക്കാം

രേഖകൾ

പാസ്പോർട്ട് അടക്കം മിക്ക ആവശ്യങ്ങൾക്ക് ആധാർ വേണം. ഇതിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്തണം.

ആധാർ കാർഡ്

റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തിരഞ്ഞെടുപ്പ് ഐഡി, ഗ്യാസ്-ഇലക്ട്രിസിറ്റി ബിൽ അടക്കം നൽകാം

വിലാസത്തിന് തെളിവ്

സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്,ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്,തിരഞ്ഞെടുപ്പ് ഐഡി എന്നിവയിൽ ഒന്ന്

പ്രായം തെളിയിക്കാൻ

ചിലപ്പോള്‍ അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി അപേക്ഷയ്ക്കൊപ്പം നല്‍കേണ്ടതായി വരും

സത്യവാങ്മൂലം

ഈ നിർബന്ധ രേഖകളെല്ലാം ഡിജി ലോക്കറിൽ അപ്ലോഡ് ചെയ്താൽ യഥാർത്ഥ രേഖകൾ കൊണ്ടുപോകേണ്ടതില്ല

യഥാർഥ രേഖ വേണ്ട