ആദ്യം കയ്ക്കും പിന്നെ..., നെല്ലിക്ക ശീലമാക്കാം; ഗുണങ്ങൾ ഏറെ

Credit: SOCIAL MEDIA

16 March 2024

പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് നെല്ലിക്ക.

പോഷകങ്ങൾ ധാരാളം

വിറ്റാമിൻ സി, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്...

വിറ്റാമിൻ സി, കാൽസ്യം

വിറ്റാമിൻ സി ഏറെ അടങ്ങിയിട്ടുള്ള നെല്ലിക്ക  പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. നെല്ലിക്കയിലെ വിറ്റാമിൻ സി ഹൃദയാരോഗ്യത്തിന് മികച്ചതാണ്. 

വിറ്റാമിൻ സിയാൽ സമ്പുഷ്ടം

നെല്ലിക്കയിൽ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂടുന്നതിന് സഹായിക്കും.

രോഗപ്രതിരോധ ശേഷി

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായകരമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങൾക്ക് ആശ്വാസം നല്‍കും.

ദഹനം മെച്ചപ്പെടുത്തും

തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം കൂട്ടുന്നു.

മുടിയുടെ ആരോഗ്യം

ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും.

മുടിയുടെ വളർച്ച

ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും.

ഹൃദയാരോഗ്യം