പാത്രത്തിൽ നിന്ന് മുട്ടയുടെ ഗന്ധം മാറുന്നില്ലേ! എളുപ്പ വഴിയുണ്ട്

25 April 2024

മുട്ട വിഭവങ്ങൾ ഉണ്ടാക്കിയാൽ പിന്നെ പാത്രങ്ങളിലെ ദുർഗന്ധം ഓർത്താണ് ആശങ്ക

ദുർഗന്ധം

പാത്രങ്ങളില്‍ നിന്ന് മുട്ടയുടെ രൂക്ഷ ഗന്ധം ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്

പൊടിക്കൈകൾ

പാത്രത്തില്‍ കുറച്ച് ചെറുനാരങ്ങാനീരും ചൂടുവെള്ളവും ഒഴിച്ച് വെക്കാം. പിന്നീട് കഴുകാം

നാരങ്ങാ നീര്

പാത്രം കഴുകും മുമ്പ് കുറച്ച് തുള്ളി നാരങ്ങ അടങ്ങിയ ലിക്വിഡ് സോപ്പ് ഇട്ട് വെക്കുന്നതും നല്ലതാണ്

ലിക്വിഡ് സോപ്പ്

പാത്രത്തില്‍ കുറച്ച് തുള്ളി വിനാഗിരി ഒഴിക്കാം. കുറച്ച് കഴിഞ്ഞ് സോപ്പ് ഉപയോഗിച്ച് കഴുകാം

വിനാഗിരി

ഏത് ദുര്‍ഗന്ധവും ഫലപ്രദമായി ഇല്ലാതാക്കാന്‍ പറ്റിയ ചേരുവകള്‍ ബേക്കിംഗ് സോഡയില്‍ അടങ്ങിയിരിക്കുന്നു

ബെസ്റ്റാണ്

പാത്രത്തിൽ ബേക്കിംഗ് സോഡ വിതറി സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയുടെ ലായനിയില്‍ പാത്രം മുക്കി കഴുകുന്നത് മുട്ടയുടെ മണം മാറ്റാന്‍ സഹായിക്കും

പാത്രം മുക്കി വെക്കാം