14 വർഷത്തിന് ശേഷം കേരളത്തിൽ...!  വിജയിയുടെ എൻട്രി എന്തിന്?

Credit: SOCIAL MEDIA

19 March 2024

തിരുവനന്തപുരത്ത് എത്തിയ ദളപതി വിജയ്ക്ക് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്.

ദളപതി തിരുവനന്തപുരത്ത്

ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം ഇന്നലെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തി.

ഇന്നലെ എത്തി...

വന്‍ പോലീസ് സംഘമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്.

വൻ സുരക്ഷ

തിക്കിലും തിരക്കിലും പെട്ട് ലക്ഷങ്ങൾ വിലയുള്ള കാറും തകർന്നു.

കാർ തകർന്നു

നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് വിജയ് കേരളത്തിൽ എത്തുന്നത്.

14 വർഷങ്ങൾക്ക് ശേഷം...

14 വർഷം മുൻപ് കാവലന്റെ ചിത്രീകരണത്തിനായും വിജയ് കേരളത്തിൽ വന്നിരുന്നു.

കാവലൻ

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.

ഗോട്ട്

ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന, ‘ഗോട്ടി’ന്റെ ക്ലൈമാക്‌സ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു.

ചിത്രീകരണം മാറ്റി...

ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്‌റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. 

ഭവതരണിയുടെ മരണം...

ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്. മാര്‍ച്ച് 23 വരെ വിജയ് കേരളത്തിൽ ഉണ്ടാകും

23 വരെ കേരളത്തിൽ