സന്തോഷം ആയില്ലേ..! അലറിക്കരഞ്ഞ് ജാസ്മിൻ, കണ്ണീരണിഞ്ഞ് ​ഗബ്രി

15 April 2024

കഴിഞ്ഞ ദിവസം ഗബ്രി-ജാസ്മിൻ കോമ്പോയ്ക്കിടയിൽ എന്താണ് എന്ന ക്ലാരിഫിക്കേഷനുകൾ മോഹൻലാൽ നടത്തിയിരുന്നു.

ജാസ്മിൻ ഗബ്രി

പ്രേക്ഷകർക്ക് വേണ്ടിയുള്ള ക്ലാരിഫിക്കേഷൻ ആയിരുന്നു ഇത്. ഇരുവരുടെയും ചില വീഡിയോസും ഷോയിൽ പ്രദർശിപ്പിച്ചിരുന്നു.

ക്ലാരിഫിക്കേഷൻ

ഇതിന് പിന്നാലെ വളരെയധികം ഇമോഷണൽ ആയാണ് ജാസ്മിനെയും ​ഗബ്രിയെയും ബി​ഗ് ബോസ് വീട്ടിൽ കണ്ടത്.

ഇമോഷണൻ

ഇന്ന് രാവിലെ മുതൽ ഗബ്രിയും ജാസ്മിനും വിഷമത്തിലാണ്. ഇടയിൽ മൈക്ക് ധരിക്കണമെന്ന് പറഞ്ഞ ജിന്റോയുമായി ജാസ്മിൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

വിഷമത്തിലാണ്

എന്നാൽ ജാസ്മിൻ മൈക്ക് ധരിക്കാനും കൂട്ടാക്കിയില്ല. ഒടുവിൽ ബി​ഗ് ബോസ് പറയേണ്ടി വന്നു. ഇത് കൂവിയാണ് ജിന്റോ വരവേറ്റത്. ജാസ്മിനെ ട്രി​ഗർ ചെയ്ത് കൊണ്ടേയിരുന്നു.

മൈക്ക്..

ഇതോടെ കൺട്രോൾ വിട്ട് ജാസ്മിൻ കരയുക ആയിരുന്നു. "ലവ് ട്രാക്ക് മാറ്റി സെന്റിമെന്റ് പിടിക്കയാണ്. വിട്ടുപോടെയ്. ഇതൊക്കെ കുറേ കണ്ടതാണ്", എന്നാണ് ജിന്റോ പറഞ്ഞത്. 

പൊട്ടിക്കരഞ്ഞ്

ഈ സമയം പൊട്ടി പൊട്ടി കരയുന്നുണ്ട് ജാസ്മിൻ. പിന്നാലെ കൺഫെഷൻ റൂമിലേക്ക് വരാൻ ബി​ഗ് ബോസ് വിളിച്ചെങ്കിൽ അലറി കരയുകയാണ് ജാസ്മിൻ ചെയ്തത്.

പൊട്ടിക്കരയുന്നു

"എനിക്ക് വയ്യ, എന്ത് തെറ്റാ ഞാൻ ചെയ്തത്. എനിക്ക് വീട്ടിൽ പോകണം. ഞാൻ ഒന്നും ചെയ്തില്ലടീ.. എനിക്ക് പറ്റുന്നില്ലെടാ.. എല്ലാവർക്കും സന്തോഷം ആയില്ലേ", എന്നിങ്ങനെ  ജാസ്മിൻ പറയുന്നുണ്ട്.

ഇഷ്ടമല്ല

ഇതെല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാനാകാതെ കണ്ണീരണിഞ്ഞ ​ഗബ്രിയെയും കാണാനായി. പിന്നാലെ ബി​ഗ് ബോസ് നിർദ്ദേശ പ്രകാരം ജാസ്മിനെ കൺഫെഷൻ റൂമിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഗബ്രി