നിങ്ങൾ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ...? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

27 April 2024

ബ്രഷിങ്ങിന്‌ പകരമല്ല മൗത്ത് വാഷ്,ചില അവസ്ഥകളില്‍ നേരിയൊരു സഹായി അത്ര മാത്രമാണ്.

മൗത്ത് വാഷ്

വായ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനിയാണെന്ന് ലളിതമായി പറയാം.

വായ വൃത്തിയാക്കാൻ

കോസ്മറ്റിക് രീതിയിലും ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സയുടെ ഭാഗമായി തെറാപ്യൂട്ടിക് രീതിയിലും ഇവ ലഭ്യമാണ്.

രണ്ട് തരം

മോണവീക്കം, വായ്‌നാറ്റം, ദന്തക്ഷയം,വായ്പ്പുണ്ണ്, വായ വരണ്ടുണങ്ങുന്നവരില്‍, പല്ലില്‍ കമ്പിയിട്ടിരിക്കുന്നവരില്‍.

ഉപയോഗം

ഓരോ അവസ്ഥയിലും ഉപയോഗിക്കുന്ന തരം വ്യത്യസ്ഥമായിരിക്കും. സ്ഥിരമായി കുറച്ച് നാള്‍ ഉപയോഗിക്കേണ്ട കാര്യം പല്ലില്‍ കമ്പിയിട്ടിരിക്കുന്നവരിലാണ് വരിക.

വ്യത്യസ്തം

അണുവിമുക്തി വരുത്തുന്നതില്‍ മുന്‍പന്തിയിലുള്ളത് ക്ലോര്‍ഹെക്‌സിഡിന്‍ എന്ന തന്മാത്ര അടങ്ങിയതാണ്.

ക്ലോര്‍ഹെക്‌സിഡിന്‍

വായ്‌നാറ്റം ചെറുക്കേണ്ടവയില്‍ കാരണമായ സള്‍ഫര്‍ വാതക തന്മാത്രകളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഫ്‌ളാവനോയിഡുകള്‍ ഇതിൽ അടങ്ങിയിട്ടുണ്ടാവും.

വായ്നാറ്റം

ആല്‍ക്കഹോള്‍ അടങ്ങിയവ വദനാര്‍ബുദത്തിനും കാരണമാവുന്നതിനാല്‍ കഴിവതും ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത് വാഷ് ഒഴിവാക്കുന്നതാണ് നല്ലത്.

ആൽക്കഹോൾ

പ്രധാനമായും 0.12 % ,0.2% എന്നീ രണ്ട് അളവിലാണ് ക്ലോര്‍ ഹെക്‌സിഡിന്‍ അടങ്ങിയിട്ടുള്ളത്. അതില്‍ 0.12 % കൂടുതല്‍ അണുവിമുക്തി വരുത്തും എന്ന് പഠനങ്ങള്‍ സ്ഥിതീകരിക്കുന്നു. 

പ്രധാനമായും

മൗത്ത് വാഷ്  ഉപയോഗിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം അര മണിക്കൂര്‍ ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ല.

മൗത്ത് വാഷ് 

അര മണിക്കൂര്‍ കഴിഞ്ഞ് വായ പച്ച വെളളത്തില്‍ നന്നായി കഴുകണം. രണ്ടാഴ്ച ഉപയോഗിച്ച് നിര്‍ത്തുന്നതാണ് നല്ലത്. അധികമായാല്‍ അമൃതും വിഷം എന്ന കാര്യം ഇവിടെയും ആപ്തവാക്യമാക്കാം.

പച്ചവെള്ളത്തിൽ