ഇങ്ങനെ കഴിക്കല്ലേ... അത്താഴം കഴിക്കാൻ ഏറ്റവും മികച്ച സമയം ഇത്.. 

22 April 2024

അത്താഴം എത്ര മണിക്ക് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം എന്നത് സംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളാണ്.

അത്താഴം

പൊതുവേ രാത്രി ഏഴുമണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പറയാറുണ്ട്.

ഏഴ് മണി

പക്ഷേ പോഷകാഹാര വിദഗ്ധര്‍ പറയുന്നത് അങ്ങനെ അത്താഴം കഴിക്കുന്നതിന് ഏറ്റവും നല്ല സമയം എന്നൊരു സമയം ഇല്ലെന്നാണ്.

വിദഗ്ധർ

സമയത്തേക്കാളുപരി എന്താണ് കഴിക്കുന്നതെന്നും എങ്ങനെയാണ് കഴിക്കുന്നതെന്നുമാണ് പ്രധാനപ്പെട്ട കാര്യങ്ങളെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

സമയത്തേക്കാൾ ഉപരി

ദിവസത്തിന്റെ പ്ലാനിംഗ് കണക്കിലെടുത്ത് വേണം ആളുകള്‍ അത്താഴസമയം തീരുമാനിക്കാന്‍.

പ്ലാനിംഗ്

ഒരു വ്യക്തിയുടെ ശരീരം ആവശ്യപ്പെടുന്ന രീതിയില്‍ ഭക്ഷണം കഴിക്കണം. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്ന രീതിയാണ് നല്ലത്.

ശരീരത്തിന്റെ ആവശ്യം..

അത്താഴം കഴിക്കാന്‍ നിങ്ങള്‍ ഏതുസമയം തിരഞ്ഞെടുത്താലും കിടക്കുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അമിത ഭക്ഷണം