07 April 2024
തെന്നിന്ത്യൻ സിനിമ ലോകം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും.
വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ കഴിഞ്ഞതും ഇരുവരും അച്ഛനും അമ്മയുമായി എന്ന സന്തോഷ വാർത്തയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.
രുദ്രോനീൽ എൻ ശിവൻ, ദൈവിക് എൻ ശിവൻ എന്നാണ് ഉയിരിന്റെയും ഉലകിന്റെയും പേരുകൾ.
2022ലാണ് നയൻതാര വിഘ്നേഷിനെ വിവാഹം കഴിക്കുന്നത്. ഇരുവരെയും പരസ്പരം അടുപ്പിച്ചത് തമിഴ് നടൻ ധനുഷാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഘ്നേഷ്.
'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ കഥ നയൻതാരയോട് പറയാനുള്ള ആശയം ധനുഷാണ് തന്നതെന്ന് ഹലോ ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെ വിഘ്നേഷ് പറഞ്ഞു.
"ധനുഷ് സാറാണ് നയനോട് കഥ പറയാൻ പ്രേരിപ്പിച്ചത്. അവൾക്കത് ഇഷ്ടപ്പെട്ടു. അവൾ വന്നതോടെയാണ്, ആ സിനിമ ചെയ്യാൻ ആദ്യം താൽപ്പര്യമില്ലെന്ന് പറഞ്ഞ നടൻ വിജയ് സേതുപതിയെയും എനിക്ക് കാസ്റ്റ് ചെയ്യാൻ സാധിച്ചത്.
തിരക്കഥയെക്കുറിച്ച് അദ്ദേഹത്തിന് ആദ്യം ബോധ്യമുണ്ടായിരുന്നില്ല. എന്നാൽ നയൻ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം സമ്മതിച്ചത്.
നയനൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി" വിഘ്നേഷ് ശിവൻ പറഞ്ഞു.