'ചവിട്ടി താഴ്ത്തുന്നതിന് പരിതിയുണ്ട്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ

10 April 2024

ബിഗ് ബോസ് വീട്ടിൽ തുടക്കം മുതൽ എനർജറ്റിക് ആയിരുന്ന ജാസ്മിൻ ആകെ തകർന്നിരിക്കുകയാണ്

ജാസ്മിൻ

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വീട്ടിലേക്ക് വന്നതിന് ശേഷമാണ് ജാസ്മിന്റെ അവസ്ഥ മാറിയത്

അവസ്ഥ

ഗബ്രിയുമായുള്ള അടുപ്പം പുറത്ത് ഭീകരമായ നെഗറ്റീവ് ഇമേജ് ആണെന്ന് തിരിച്ചറിഞ്ഞത് മുതലാണിത്

നെഗറ്റീവ് ഇമേജ്

തനിക്ക് ബിഗ് ബോസിൽ തുടരാൻ ആവുന്നില്ലെന്ന് ഗബ്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എത്തുകയാണ് ജാസ്മിൻ.

തുടരാനാകില്ല

ചവിട്ടി താഴ്ത്തുന്നതിന് ഒരു പരിധിയുണ്ടെന്നും തനിക്കും നോവുന്നുണ്ടെന്ന് ആരും മനസിലാക്കുന്നില്ലെന്നും ജാസ്മിൻ പറഞ്ഞു. 

മനസിലാക്കുന്നില്ല

പൊട്ടിക്കരഞ്ഞ് കൊണ്ടാണ് താൻ വളരെ അധികം മാനസികമായി തകർന്നിരിക്കുകയാണെന്ന് ജാസ്മിൻ ഗബ്രിയോട് പറയുന്നത്.

പൊട്ടിക്കരഞ്ഞ്

"ഇവിടെ ഒരു പ്രശ്നം നടക്കുമ്പോൾ അവരുടെ അടുത്ത് ഞാൻ പോയി ഇരിക്കുന്നത് പോലും അവർക്ക് കൺഫർട്ട് അല്ല. ഞാൻ പ്രശ്നം വഷളാവാതിരിക്കാൻ ആണ് പോകുന്നത്. 

വാക്കുകൾ

അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് കേൾക്കണ്ടേ. എങ്കിലല്ലേ ക്യാപ്റ്റനായ എനിക്ക് ഒരു തീരുമാനം പറയാൻ പറ്റൂ. എന്നെ കാണുന്നതേ ആർക്കും ഇഷ്ടമില്ല. അസ്വസ്ഥതയാണ് അവർക്ക്".

ഇഷ്ടമല്ല

ഇതിന് നീ നെഗറ്റീവായി ചിന്തിച്ചാൽ നെഗറ്റീവേ നടക്കൂവെന്നും, ഇപ്പോൾ നീ തകർന്ന് പോകരുതെന്നും തെളിയിക്കാൻ നിനക്ക് അവസരം ഉണ്ടെന്നുമാണ് ഗബ്രി നൽകിയ മറുപടി. 

ഗബ്രി പറഞ്ഞത്

ജാസ്മിൻ ക്വിറ്റ് ചെയ്താൽ ഞാനും ക്വിറ്റ് ചെയ്യും, നീ ഗെയിം കളിച്ചില്ലെങ്കിൽ ഞാനും കളിക്കില്ലെന്നും ഗബ്രി പറയുന്നുണ്ട്.

ക്വിറ്റ്