പാമ്പുകളെ ഇരതേടുന്ന രാജവെമ്പാല നിസാരക്കാരനല്ല, അക്രമകാരിയും  

11 April 2024

പാമ്പുകളെ തന്നെ ഇരതേടുന്ന പാമ്പുകളുടെ രാജാവ്.

രാജവെമ്പാല

ഇരതേടാൻ വേണ്ടി മാത്രമാണ് രാജവെമ്പാലകൾ സാധാരണയായി ആക്രമണ സ്വഭാവം കാണിക്കുന്നത്. പ്രജനന കാലത്തും ആക്രമണം പതിവാണ്. 

ഇരതേടൽ

ഇന്ത്യയിൽ കണ്ടുവരുന്ന പാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും മാരക വിഷമുള്ള പാമ്പാണ് രാജവെമ്പാല.

മാരക വിഷം

ആനകളുടെ കാൽവിരലിലോ തുമ്പിക്കൈയിലോ രാജവെമ്പാലയുടെ കടിയേറ്റാൽ വെറും മൂന്ന് മണിക്കൂറിനുള്ളിൽതന്നെ ആനകൾ ചരിയും.

മരണം

18 അടിയിൽ അധികം നീളമുള്ള രാജവെമ്പാലകൾ ഏഷ്യയിലുണ്ട്. 

നീളം

ഓരോ തവണയും 20 മുതൽ 50 മുട്ടകൾ ഇടുകയും 2 മാസക്കാലത്തോളം അവയക്ക് കാവലിരിക്കാനും രാജവെമ്പാലകൾക്ക് സാധിക്കും. 

മുട്ടകൾ

ആക്രമിക്കപ്പെടുമെന്ന തോന്നസലുണ്ടായാൽ പ്രത്യാക്രമണത്തിന് മുൻപ് ഇവ 6 അടി വരെ ഉയർന്ന് ശത്രുവിന് മുന്നറിയിപ്പ് നൽകും. ശേഷം മാത്രമേ ആക്രമിക്കൂ. 

മുന്നറിയിപ്പ്

മറ്റ് പാമ്പുകൾ രാത്രിയിൽ കൂടുതൽ സജീവമാകുമ്പോൾ  ഇവ പകൽ സമയങ്ങളിൽ മാത്രമാണ് സജീവമാകുന്നത്. രാത്രിയിൽ വിശ്രമിക്കും. 

പകൽ സജീവം

മനുഷ്യരോട് പൊതുവെ ആക്രമണ സ്വഭാവം വെചചുപുലർത്തുന്നവയല്ല, മനുഷ്യരുമായി ഇണങ്ങുന്നതായും പറയപ്പെടുന്നു. 

മനുഷ്യരുമായി