വിവാഹ തടസ്സം അകറ്റാനും ധനലാഭത്തിനും മഞ്ഞൾ; ഇങ്ങനെ ഉപയോഗിക്കൂ..

31 March 2024

അങ്ങേയറ്റം ഐശ്വര്യപ്രദമായ വസ്തുവായാണ് മഞ്ഞളിനെ കണക്കാക്കുന്നത്. മഞ്ഞള്‍ ഇല്ലാതെ മംഗളകരമായ പ്രവര്‍ത്തികള്‍  അപൂര്‍ണ്ണമാണെന്നാണ് പറയപ്പെടുന്നത്.

മഞ്ഞൾ

മഞ്ഞള്‍ ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ഗ്രഹനിലയെ ശക്തിപ്പെടുത്തുകയും ചെയ്യും. മഞ്ഞളിന് നിങ്ങളുടെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ കഴിയും. 

പ്രശ്നങ്ങൾ ഇല്ലാതാക്കാം

മഞ്ഞളിന്റെ മഞ്ഞ നിറം അതിന് വ്യാഴവുമായുളള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ജാതകത്തില്‍ വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ പലരും മഞ്ഞള്‍ ഉപയോഗിക്കുന്നത്.

മഞ്ഞ നിറം

മഞ്ഞൾ നെഗറ്റീവ് എനര്‍ജി നശിപ്പിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. എല്ലാ മംഗള കര്‍മ്മങ്ങളിലും മഞ്ഞള്‍ ഉപയോഗിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്. 

നെഗറ്റീവ്

മഞ്ഞള്‍ തേച്ച് കുളിക്കുന്നത് വളരെ അഭികാമ്യമാണ്. ഇതിലൂടെ നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവം ശരീരത്തിലുണ്ടാകില്ല എന്നാണ് വിശ്വാസം.

കുളിക്കുമ്പോൾ

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ പൊടിച്ച് കലര്‍ത്താവുന്നതാണ്. അതുപോലെ എല്ലാ ദിവസവും മഞ്ഞള്‍ വെള്ളം സൂര്യന് സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്.

വിവാഹത്തിന്

വെള്ളം നിവേദിച്ച ശേഷം പാത്രത്തിന്റെ വശങ്ങളിലും നെറ്റിയിലും കഴുത്തിലും മഞ്ഞള്‍ കുറി തൊടാവുന്നതാണ്. ഒരു മാസം തുടര്‍ച്ചയായി ഈ പരീക്ഷണം നടത്തുക.

ശേഷം ഇങ്ങനെ

രാവിലെ കുളി കഴിഞ്ഞ് നെറ്റിയിലും കഴുത്തിലും മഞ്ഞള്‍ കുറി ചാര്‍ത്തുക. മഞ്ഞ നിറത്തിലുള്ള ഇരിപ്പിടത്തില്‍ ഇരുന്ന് ആരാധിക്കാവുന്നതാണ്.

സംസാരശേഷി

മാസാവസാനത്തിന് മുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകുകയാണെങ്കില്‍, മഞ്ഞളിലൂടെ അതിന് പ്രതിവിധി കാണാവുന്നതാണ്. വ്യാഴാഴ്ച ദിനം രണ്ട് കട്ട മഞ്ഞള്‍ കഴിക്കാവുന്നതാണ്. 

ധനലാഭം

മഞ്ഞ ചരട് കയ്യിലോ കഴുത്തലോ ധരിക്കുന്നത് ഉത്തമമാണ്. ഇത് ജാതകത്തിലെ  വ്യാഴത്തെ ശക്തിപ്പെടുത്തും. വ്യാഴാഴ്ച രാവിലെ മഞ്ഞള്‍ കുറി ധരിക്കുന്നത് ഉത്തമമായിരിക്കും.

മഞ്ഞ ചരട്

ഭക്ഷണത്തില്‍ സമീകൃതമായ അളവില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.മഞ്ഞള്‍ ചേര്‍ത്ത വെള്ളം സൂര്യന് സമര്‍പ്പിക്കുന്നതിലൂടെ ദാമ്പത്യത്തിലെ എല്ലാ തടസ്സങ്ങളും അകലുമെന്നാണ് പറയപ്പെടുന്നത്. 

ആരോഗ്യം