ദുരനുഭവം വെളിപ്പെടുത്തി അനശ്വര രാജൻ

23 March 2024

CREDIT: SOCIAL MEDIA 

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം കണ്ടെത്തിയ നടിയാണ് അനശ്വര രാജൻ. 

അനശ്വര

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.

തണ്ണീർമത്തൻ ദിനങ്ങൾ

തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയ അനശ്വരയുടെ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ

ദുരനുഭവം

താൻ കുട്ടിയായിരിക്കെ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

കുട്ടിയായിരിക്കേ..

'ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്ക് ഒക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന പ്രായം'

അനശ്വരയുടെ വാക്കുകൾ...

ബസിൽ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മൂന്ന് പേർ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നുണ്ടായിരുന്നു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി.

പതിയെ വിളിച്ചു..

ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയംഭോഗം ചെയ്യുന്നതാണ്.

സ്വയംഭോഗം..

അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നതെന്ന് പോലും. അതിന്  മുൻപ് എന്താണ് ഗുഡ് ടച്ച്, ബാഡ് ടച്ചെന്നുമൊക്കെ അമ്മ  പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു.

അറിയില്ലായിരുന്നു...

എന്നാൽ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.

അനശ്വര തുടർന്നു..

എന്റെ തൊട്ടപ്പുറത്ത് ഒരു ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഇക്കാര്യം ചേച്ചിയോട് പറഞ്ഞു. ചേച്ചി എത്തിയപ്പോഴേക്കും പുള്ളി പോയി.

ചേച്ചിയോട് പറഞ്ഞു..

അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെയൊരു കുട്ടിയോട് ഇങ്ങനെ ചെയ്തയാൾക്ക് ഒരു കുടുംബം ഉണ്ടെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ എന്താകും...

അഞ്ചാം ക്ലാസിൽ..

ഇപ്പോഴും ആ സംഭവം ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്' അനശ്വര രാജൻ പറഞ്ഞു. 

എന്തോ പോലെ..