മുഖം പറയും ഭാവി

Credit: SOCIAL MEDIA

09 March 2024

ഒരു വ്യക്തിയുടെ മുഖത്തിന്റെ ആകൃതി അവന്റെ ഭാഗ്യത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തും.

മുഖത്തിന്റെ ആകൃതി

ജ്യോതിഷികളുടെ ഭാഷയില്‍ അതിനെ സാമുദ്രിക ശാസ്ത്രം എന്ന് വിളിക്കുന്നു.

സാമുദ്രിക ശാസ്ത്രം

സാമുദ്രിക ശാസ്ത്രത്തിലെ വിദഗ്ധര്‍ ഈ അത്ഭുതകരമായ കാര്യം എങ്ങനെ ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.

വരൂ നോക്കാം..

സാമുദ്രിക ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ നെറ്റി അവന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്നു. വീതിയും വൃത്താകൃതിയുമുള്ള നെറ്റിക്കാര്‍ സമ്പന്നരാണെന്നാണ് വിശ്വാസം. 

വൃത്താകൃതിയിലുള്ള നെറ്റി

ചെവി സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ചെവികള്‍ കട്ടിയുള്ളതോ നീളമുള്ളതോ ആണെങ്കില്‍, നിങ്ങള്‍ സമ്പന്നനാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കട്ടിയുള്ള ചെവി

നല്ല ആകൃതിയിലും കട്ടിയുള്ളതുമായ മൂക്ക് സമ്പത്തിനെയും സമൃദ്ധമായ ജീവിതത്തെയും സൂചിപ്പിക്കുന്നു.

മൂക്ക്

കട്ടിയുള്ള കവിളുകാര്‍ക്ക് ആത്മവിശ്വാസം കൂടുതലാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇക്കൂട്ടര്‍ക്ക് ഒരിക്കലും പണത്തിന് ഒരു കുറവും വരില്ല. 

കട്ടിയുള്ള കവിള്‍

പൊതുവെ ധനികര്‍ക്ക് നീളവും ആഴത്തിലുള്ളതുമായ കണ്ണുകളാണ് ഉണ്ടാവുക. കൃഷ്ണമണിയും കണ്ണിന്റെ വെള്ളയും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകും. ഇത്തരക്കാര്‍ ബിസിനസ്സുകളില്‍ ശോഭിക്കും. 

കണ്ണുകള്‍ ആഴത്തില്‍

മുഖം ചതുരാകൃതിയ്ക്ക് സാമാനവും ചുണ്ടുകള്‍ ചുവപ്പുനിറത്തിലും ആണെങ്കില്‍, അക്കൂട്ടര്‍ ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കുമെന്ന് പറയപ്പെടുന്നു. 

ചുവന്ന ചുണ്ടുകള്‍

കാഴ്ചയില്‍ വളരെ മെലിഞ്ഞവരാണെങ്കിലും അവരുടെ മുഖം വലുതായി കാണപ്പെടുന്നത് പലപ്പോഴും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അത്തരം ആളുകള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നു. 

വലിയ മുഖം

വൃത്താകൃതിയിലുള്ളതും കട്ടിയുള്ളതുമായ താടി, ഭാഗ്യത്തേയും സമ്പത്തിനേയും സൂചിപ്പിക്കുന്നു. വലുപ്പമാര്‍ന്ന താടിയുള്ളവര്‍ പണം സ്വരൂപിക്കുന്നതില്‍ സമര്‍ത്ഥരാണ്. 

വൃത്താകൃതിയിലുള്ള താടി