ഒരു മുട്ട എത്ര സമയം വേവിക്കണം? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Credit: SOCIAL MEDIA

20 March 2024

മുട്ട പുഴുങ്ങുമ്പോള്‍ അത് പൊട്ടാതെ പുറത്തെടുക്കാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. അതുപോലെ തന്നെ എത്ര നേരം മുട്ട പുഴുങ്ങണം എന്നും പലർക്കും അറിയില്ല. 

മുട്ട പുഴുങ്ങുമ്പോൾ...

ഉള്ളില്‍ നിറയെ വെള്ളം കയറി രുചി മാറിയ മുട്ട ഇനി കഴിക്കേണ്ട. മുട്ട നന്നായി പുഴുങ്ങി എടുക്കാന്‍ ചില പൊടിക്കൈകള്‍ നോക്കാം...

പൊടിക്കൈകൾ...

മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക. മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും.

ഉപ്പ്...

തീ കുറച്ച ശേഷം വേണം മുട്ട വെള്ളത്തിലേക്കിടാന്‍. മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുക.

പതുക്കെ വെള്ളത്തിൽ

കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാന്‍ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാല്‍ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

ഇങ്ങനെ ചെയ്യരുത്..

നാലഞ്ചു മിനിറ്റിനു ശേഷം തീ കൂട്ടാം. ഇനി വെള്ളം തിളച്ചാലും കുഴപ്പമില്ല.

ശ്രദ്ധിക്കുക...

മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ചാലും പൊട്ടാതെ കിട്ടും.

വിനാഗിരി

ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുട്ടയെടുത്ത് പുറത്തു വെയ്ക്കുക.

ഫ്രിഡ്ജിൽ വെച്ചാൽ..

തണുത്ത ശേഷം വേണം പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാന്‍. ഇല്ലെങ്കില്‍ മുട്ടയുടെ തോടില്‍ ഒട്ടിപ്പിടിക്കും.

തണുത്ത ശേഷം..

ഒരു മുട്ട മിനിമം ഏഴ് മിനിറ്റെങ്കിലും വേവിക്കണം. എങ്കില്‍ മാത്രമേ കഴിക്കാവുന്ന പാകത്തിലേക്ക് എത്തൂ. 

വേവിക്കുന്നത്

കൃത്യമായി ഒരു മുട്ട പുഴുങ്ങി കിട്ടാന്‍ പത്ത് മിനിറ്റ് വേവിക്കണം. നന്നായി വേവിക്കാതെ മുട്ട കഴിക്കുന്നത് വയറിന് ദോഷം ചെയ്‌തേക്കാം. 

ദോഷം ചെയ്യും

അതുകൊണ്ട് മുട്ട കൃത്യമായി വേവിച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

കൃത്യമായി വേവിക്കുക