ഈ മയോണൈസ് സേഫാ..! വീട്ടിലുണ്ടാക്കാൻ ഇനി എളുപ്പം

24 April 2024

വളരെ പെട്ടെന്നാണ് മയോണൈസ് നമ്മുടെ മേശപ്പുറത്തെ ജനപ്രിയ ഇനമായി മാറിയത്

മയോണൈസ്

അടുത്തിടെ ഒരുപാട് ഭക്ഷ്യവിഷബാധ കേസുകളിൽ വില്ലനായ ഒന്നാണ് മയോണൈസ് 

ഭക്ഷ്യവിഷബാധ

മയോണൈസ് പാകം ചെയ്യാത്ത വിഭവമായതിനാല്‍ ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ സാധ്യത ഏറെയാണ്

പാകം ചെയ്യാത്തത്

എന്തൊക്കെ പറഞ്ഞാലും മയോണൈസ് ചേർത്ത ഷവർമയും ചിക്കൻ റോളും ഓർത്താൽ കൊതിയൂറും

കൊതിയൂറും

പലപ്പോഴും കുട്ടികൾക്ക് മയോണൈസ് നൽകാൻ മാതാപിതാക്കൾ പേടി കൊണ്ട് സമ്മതിക്കാറില്ല

കുട്ടികൾക്ക്

എന്നാൽ വളരെയെളുപ്പം സുരക്ഷിതമായും ഫ്രഷായി മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം

വീട്ടിൽ ഉണ്ടാക്കാം

നാലല്ലി വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ  നാരങ്ങാനീര്,  മൂന്നു മുട്ട പുഴുങ്ങിയതിന്റെ വെള്ള എടുക്കാം

മുട്ട പുഴുങ്ങിയത്

നാരങ്ങാനീരും, വെളുത്തുള്ളിയും, മുട്ട പുഴുങ്ങിയതും, സൺഫ്ലവർ ഓയിലും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കാം

അടിച്ചെടുക്കാം

ഇതിലേക്ക് അര കപ്പ് വെള്ളം കൂടെ ഒഴിച്ച് വീണ്ടും അടിച്ചെടുത്താൽ വീട്ടിൽ തന്നെ അടിപൊളി മയോണൈസ് ആയി

എളുപ്പം

ഒലീവ് ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയ മണമുള്ള എണ്ണകൾ മയോണൈസ് ഉണ്ടാക്കാൻ നിങ്ങൾ ഉപയോഗിക്കരുത്

മണമുള്ള എണ്ണകൾ