എളുപ്പം നോക്കുന്നത് ആപത്ത്!  ഈ വിഭവങ്ങൾ ഉണ്ടാക്കാൻ കുക്കർ വേണ്ട

20 April 2024

സംഗതി എളുപ്പമാണെങ്കിലും പ്രഷർ കുക്കറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രഷര്‍ കുക്കര്‍

എത്ര സമയമില്ലെങ്കിലും പ്രഷർ കുക്കറിൽ ഒരിക്കലും പാകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങളുണ്ട്

ഇവ വേണ്ട

കുക്കറിൽ പാകം ചെയ്യുന്നത് ചില ദക്ഷണപഥാർത്ഥങ്ങളുടെ തനത് രുചിയും ഗുണവും ഇത് നശിപ്പിക്കും

ഗുണം നശിപ്പിക്കും

ക്രിസ്പിയും ക്രഞ്ചിയും വറുത്തതുമായ ഭക്ഷണങ്ങൾ പ്രഷർ കുക്കറിൽ പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്

വറുത്തത്

പച്ചക്കറികൾ, പയറു വർഗങ്ങൾ, മാംസം എന്നിവ വെന്തതിനു ശേഷം അധികനേരം കുക്കറിൽ വയ്ക്കരുത്

പച്ചക്കറികൾ

പ്രഷർ കുക്കറിന്റെ മുകൾ ഭാഗം വരെ വേവിക്കാനുള്ളവ നിറച്ചതിനു ശേഷം പാകം ചെയ്യുന്ന ശീലം ഒഴിവാക്കാം

ശ്രദ്ധിക്കണം

എപ്പോഴും പകുതി ഭാഗം കാലിയാക്കി മാത്രം ആഹാരസാധനങ്ങൾ പാകം ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്

പകുതി ഭാഗം

മത്സ്യങ്ങൾ, ചെമ്മീൻ, കക്കയിറച്ചി എന്നിവ ഒരു പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്

ഇവ കേടാകും

പാൽ കൊണ്ടുള്ള പലഹാരങ്ങളും സോസുകളും പാചകം ചെയ്യുമ്പോൾ യഥാർത്ഥ രുചിയും ഘടനയും നഷ്ടപ്പെടും

യഥാർത്ഥ രുചി

ഏറെ പോഷകഗുണമുള്ള ചീര പോലുള്ള ഇലക്കറികൾ പാകം ചെയ്യാനും കുക്കർ ഉപയോഗിക്കാത്തതാണ് നല്ലത്

ഇലക്കറികൾ

കേക്കുകൾ, കുക്കീസ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ബേക്കിംഗ് പ്രൊഡക്ടുകൾ കുക്കറിൽ പാചകം ചെയ്യരുത്

കേക്കുകൾ