g79844d5e1 1725020185

കൂർക്കംവലി ഇനിയില്ല, ഈ 8 വഴികൾ ഫലം തരും!

image

30 APRIL 2025

pexels pho 1715424887

രാത്രി ഉറക്കത്തില്‍ കൂർക്കംവലിക്കുന്നവരാണ് പലരും. പലപ്പോഴും മറ്റുള്ളവർ പറഞ്ഞാകും നിങ്ങൾ ഇത് അറിയുന്നത് തന്നെ

ഉറക്കം

pexels pho 1715424896

പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. ശരിയായ കാരണം കണ്ടെത്തി ഇതിന് പരിഹാരം തേടുകയാണ് വേണ്ടത്. ഇതിനുള്ള എളുപ്പ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം 

കൂർക്കംവലി

pexels pho 1715424887 2

നേരെ മലർന്ന് കിടക്കുന്നതിനേക്കാൾ ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ വളരെയധികം സഹായിക്കും

ചരിഞ്ഞ് കിടക്കാം

ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് പലപ്പോഴും കൂര്‍ക്കംവലിക്ക് കാരണമാകാം. രാത്രിയിലെ മദ്യപാനം പരമാവധി ഒഴിവാക്കുക

മദ്യപാനം

നിര്‍ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നതിലൂടെ കൂര്‍ക്കംവലി ഒഴിവാക്കാനാകും

നിര്‍ജലീകരണം

പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കുറഞ്ഞത് ഉറങ്ങും മുമ്പെങ്കിലും പുകവലി ഒഴിവാക്കണം

പുകവലി

മിക്കപ്പോഴും വായ തുറന്നു ഉറങ്ങുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക

വായ അടച്ച് ഉറങ്ങാം

അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നതിലൂടെ ശ്വാസനാളങ്ങൾ തുറക്കും. ഇങ്ങനെ കൂർക്കംവലി കുറയ്ക്കാനാകും

തലയിണകൾ

അമിത വണ്ണമുള്ളവർക്കും കൂർക്കംവലി ഉണ്ടാകാം. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിത വണ്ണം കുറച്ചാൽ കൂർക്കംവലിയും കുറയും

അമിത വണ്ണം

വ്യായാമം ഉറക്കത്തിന്‍റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. വ്യായാമം പതിവാക്കുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും

വ്യായാമം