എപ്പോഴും ഗ്യാസ് ട്രബിളാണോ? ഇക്കാര്യങ്ങൾ ചെയ്യരുത് 

01 May 2024

ഭക്ഷണം കഴിക്കുമ്പോൾ പതിയെ ചവച്ചരച്ച് കഴിക്കണം. ധൃതിപിടിച്ച് കഴിക്കുമ്പോൾ ഗ്യാസുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഭക്ഷണരീതി

ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുകയോ ഇടയ്ക്കിടെ വെള്ള കുടിയ്ക്കുകയോ ചെയ്യുന്നത് ഗ്യാസിന് കാരണമാകും.

സംസാരിക്കുക

ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യുന്നത് അമിതമായി ഗ്യാസുണ്ടാകാൻ കാരണമാകുന്നു. 

വ്യായാമം

ഒരു ദിവസം 18 മുതൽ 30 ഗ്രാം വരെ ഫൈബറാണ് നമുക്ക് ആവശ്യം. എന്നാൽ ഇതിൽ കൂടുതലായി ഫൈബർ കഴിച്ചാൽ അതും ഗ്യാസ് ട്രബിളിന് കാരണമാകും. 

ഫൈബർ

അമിതമായി കാർബൺ അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കുക. പ്രത്യേകിച്ച് പെപ്സി കൊക്കക്കോള മുതലായവ ശരീരത്തിന് വളരെ ദോഷകരമാണ്. 

കാർബൺ

ചായയും കാപ്പിയും അമിതമായി കുടിയ്ക്കുന്നതും അപകടമാണ്. ഇവ ഭക്ഷണത്തിനൊപ്പം കുടിയ്ക്കുന്നത് ഏറെ അപകടകരമാണ്. 

ചായയും കാപ്പിയും

ഉയർന്ന അളവിൽ ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ അത് ദഹന പ്രക്രിയയെ ബാധിയ്ക്കുകയും പിന്നീട് ഗ്യാസുണ്ടാകാൻ കാരണമാകുകയും ചെയ്യും. 

ഫാറ്റ് ഫുഡ്

രാത്രി ഭക്ഷണം കഴിയ്ക്കുമ്പോൾ ഒരിയ്ക്കലും അമിതമായി വയർ നിറയ്ക്കാതിരിക്കാൻ ശ്രദ്ധിയ്ക്കണം. ഇതും ഗ്യാസ് ട്രബിളിന് കാരണമാകും. 

രാത്രി ഭക്ഷണം