വീട്ടിൽ നിന്ന് പാറ്റയെ തുരത്താം ഈസിയായി; ഇവ പരീക്ഷിക്കൂ..

Credit: SOCIAL MEDIA

19 March 2024

വീട്ടമ്മമാരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് പാറ്റ ശല്യം. രാത്രിയിൽ അടുക്കള പൂട്ടി കഴിഞ്ഞാൽ പിന്നെ അവിടെ മുഴുവൻ പാറ്റകളുടെ ശല്യമായിരിക്കും. 

പാറ്റ ശല്യം

രാത്രിയിൽ ഭക്ഷണ ശേഷം പാത്രങ്ങൾ കഴുകാതിരിക്കുന്നത് പാറ്റകൾ കയറാനുള്ള ഒരു പ്രധാന കാരണമാണ്.

കാരണം

സിങ്കിനിടയിലും കാബിനുകൾക്കിടയിലുമൊക്കെ ചെറിയ സ്ഥലം കിട്ടിയാൽ മതി പാറ്റകൾ അതിനുള്ള കയറിയിരിക്കും. 

സിങ്കിനുള്ളിൽ വരെ...

ശരിയായ രീതിയിൽ അടുക്കള വ്യത്തിയാക്കുന്നതിലൂടെ ഒരു പരിധി വരെ പാറ്റകളെ തുരത്താൻ സാധിക്കും.

വൃത്തിയാക്കുക...

നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അസിഡിക് മണവും ഗുണവും പാറ്റകളെ തുരത്താൻ ഏറെ നല്ലതാണ്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം നാരങ്ങയിലുണ്ട്.

നാരങ്ങ നീര്

ബേക്കിംഗ് സോഡ ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല പല പൊടികൈകൾക്കുമുള്ള പരിഹാരമാണ്. വീട്ടിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ബേക്കിംഗ് സോഡയിൽ അടങ്ങിയിട്ടുണ്ട്. 

ബേക്കിംഗ് സോഡ

ഇതുരണ്ടും കലര്‍ത്തി വെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഞ്ചസാരയില്‍ ആകൃഷ്ടരായി പാറ്റകളെത്തുകയും ബേക്കിങ് സോഡയുമായി സാമീപ്യത്തിലാകുമ്പോൾ ചാവുകയും ചെയ്യുന്നു.

ബേക്കിങ് സോഡയും പഞ്ചസാരയും

വേപ്പെണ്ണ വെള്ളത്തില്‍ കലര്‍ത്തുന്നതും പാറ്റയുടെ ശല്യം നിയന്ത്രിക്കാന്‍ ഉത്തമമാണ്. വേപ്പെണ്ണ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുകയാണ് വേണ്ടത്.

വേപ്പെണ്ണ