വീട്ടിൽ  പണമഴ പെയ്യും! ഈ സമയം കണി കണ്ട് നോക്കൂ

13 April 2024

വിഷുവിന് ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണിയും വിഷുക്കൈ നീട്ടവും ആണെന്ന് അറിയാമല്ലോ. എന്നാൽ എപ്പോഴാണ് കണി കാണാനുള്ള ശരിയായ സമയമെന്ന് അറിയാമോ.

വിഷുക്കണി

വിഷുക്കണി കാണേണ്ടത് അതി രാവിലെയാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ അതിന് ഒരു സമയം ഉണ്ടോ എന്നായിരിക്കും സംശയം. 

അതിരാവിലെ

പഴയ ആളുകൾക്ക് കണി കാണുന്ന സമയത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നു.വിഷുക്കണി കാണാൻ ഏറ്റവും നല്ല സമയം ബ്രാഹ്മ മുഹൂർത്തമാണ്.

സമയം

ബ്രാഹ്മ മുഹൂർത്തം എപ്പോഴാണെന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായമാണ്. സുര്യോദയതത്തിന് മുമ്പുള്ള 48 മിനിറ്റിന് മുമ്പുള്ള 48 മിനുട്ടാണ് ബ്രാഹ്മ മുഹൂർത്തം എന്ന് പറയുന്നത്.

പല അഭിപ്രായം

സൂര്യോദയം ആറ് മണിക്കാണെങ്കിൽ പുലർച്ചെ 4. 24 ന് ബ്രാഹ്മ മുഹൂർത്തം ആരംഭിക്കും. ഇത് 5. 12 ന് അവസാനിക്കും. ഈ ബ്രാഹ്മ മുഹൂർത്തത്തിൽ ആയിരിക്കണം വിഷുക്കണി കാണേണ്ടത്.

സൂര്യോദയം

വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികൾ, ഫല മൂലാദികൾ പുതിയ വസ്ത്രം എന്നിവ കൊണ്ടാണ്. സമ്പദ്സമൃദ്ധിയാണ് കണിയിലൂടെ അർത്ഥമാക്കുന്നത്.

അർത്ഥമാക്കുന്നത്

വിഷുവിന് കാണുന്ന കണി പോലെ തന്നെയായിരിക്കും ആ വർഷത്തിന്റെ ഐശ്വര്യം എന്നാണ് പറയുന്നത്. കാണുന്നതിലെല്ലാം ഈശ്വരനെ കാണുക എന്നതാണ് കണി കാണുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 

ഐശ്വര്യം