വിയർപ്പിൽ മുടി നനഞ്ഞ് കുതിർന്നോ? കുളി മാത്രമല്ല പരിഹാരം

13 April 2024

വേനൽക്കാലത്ത് വെറുതെയിരുന്നാലും വിയർക്കാറുണ്ട്. മുടിയിലെ വിയർപ്പാണ് സഹിക്കാനാകാത്തത്

വിയർപ്പ്

ഇത് മൂലം തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാകും. മുടിയെ എണ്ണമയമുള്ളതും ഒട്ടിപിടിക്കുന്നതുമാക്കും

ചൊറിച്ചിൽ

അമിതമായി വിയർക്കുന്നവരിൽ തലമുടിയിലെ വിയർപ്പ് മൂലം ഒട്ടേറെ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്

പ്രശ്നങ്ങൾ

പലരും കുളി മാത്രമാണ് ഇതിന് പരിഹാരമെന്ന് കരുതുന്നു. മുടിയിലെ വിയർപ്പ് കുറയ്ക്കാൻ മറ്റ് വഴികളുമുണ്ട്

കുളി മാത്രമല്ല

അമിതമായി വിയ‍ർത്താൽ തല കഴുകാൻ ശ്രദ്ധിക്കുകയെന്നത് തന്നെയാണ് ആദ്യത്തെ പോംവഴി

ആദ്യ വഴി

വിയ‍ർപ്പ് വറ്റുമ്പോൾ ലവണാംശങ്ങൾ തലയോട്ടിയിൽ അവശേഷിക്കും. ഇത് ചൊറിച്ചിലിന് കാരണമാകും

ലവണാംശങ്ങൾ

മുടി വേഗത്തിൽ വൃത്തിയാക്കാനും മുടി വരണ്ടതും ഫ്രഷുമായി നിലനിർത്താനും ഡ്രൈ ഷാംപുവിടാം

ഡ്രൈ ഷാംപൂ

ഡ്രൈ ഷാംപൂ മുടിയിൽ നിന്ന് എണ്ണയും വിയർപ്പും വലിച്ചെടുക്കുകയും തല എണ്ണ രഹിതമാക്കുകയും ചെയ്യുന്നു

എണ്ണയ്ക്കെതിരെ

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം അൽപം റോസ് വാട്ടർ ഉപയോഗിച്ച് മുടി കഴുകുക

റോസ് വാട്ടർ

വിയർപ്പിൻ്റെ ഗന്ധം ഇല്ലാതാക്കാനും തലയോട്ടിയിലെ പിഎച്ച് നിലനിർത്താനും റോസ് വാട്ടർ സഹായിക്കുന്നു

ഗുണമേറെ

ഫംഗസ് അണുബാധ/ ചൊറിച്ചിൽ തുടങ്ങിയാൽ ആപ്പിൾ സിഡെർ വിനെഗർ ഒരു മികച്ച പ്രതിവിധിയാണ്

മറ്റൊരു വഴി

ഒരു കപ്പ് ആപ്പിൾ സിഡെർ വിനെഗർ രണ്ട് കപ്പ് വെള്ളത്തിൽ കലർത്തി മുടി വേരു മുതൽ അറ്റം വരെ ഇത് ഉപയോ​ഗിച്ച് കഴുകുക

ചെയ്യേണ്ടത്