ഞങ്ങൾ കണ്ടുമുട്ടിയത് മരത്തിന് മുകളിൽ വെച്ച്! മൈഥിലിയുടെ പ്രണയകഥ

24 March 2024

വളരെ കുറച്ച് സിനിമകളിലൂടെ മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ നൽകിയ നടിയാണ് മൈഥിലി

മൈഥിലി

പത്തനംതിട്ട കോന്നി സ്വദേശിയായ ബ്രൈറ്റി ബാലചന്ദ്രൻ സിനിമയിലെത്തിയപ്പോൾ മൈഥിലിയായി മാറുകയായിരുന്നു

ബ്രൈറ്റി

പാലേരി മാണിക്യം, കേരള കഫെ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ അടക്കം നിരവധി ചിത്രങ്ങളിൽ മൈഥിലി അഭിനയിച്ചു

ഒട്ടേറെ ചിത്രങ്ങൾ

അടുത്തിടെ വിവാഹിതയായ താരം ഇപ്പോൾ ഒരു ആൺകുഞ്ഞിന്റെ അമ്മ കൂടിയാണ്. താരത്തിന്റെ പിറന്നാളാണ് ഇന്ന്

ഇന്ന് പിറന്നാൾ

2022 ഏപ്രിൽ 28നായിരുന്നു മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. നീൽ സമ്പത്താണ് മകൻ

വിവാഹം

കൊടൈക്കനാലിൽ വെച്ചാണ് താരം സമ്പത്തിനെ കണ്ടുമുട്ടിയത്. വിനോദയാത്രയ്ക്കെത്തിയതായിരുന്നു മൈഥിലി

ആദ്യം കണ്ടത്

ഒരു മരത്തിന്റെ മുകളിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സമ്പത്ത് ഒരു ട്രീ ഹൗസ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു

മരത്തിന്റെ മുകളിൽ

കൊടൈക്കനാലിൽ സ്ഥലം വാങ്ങാനുള്ള നടപടിക്കിടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു. ഇത് പിന്നീട് പ്രണയമായി

പ്രണയമായി

സമ്പത്താണ് ആദ്യമായി പ്രൊപ്പോസ് ചെയ്തത്. നമ്മുക്ക് അങ്ങ് ഒന്നിച്ച് ജീവിച്ചാലോ എന്ന് ചോദിക്കുകയായിരുന്നു സമ്പത്ത്

ആദ്യം പ്രൊപ്പോസ്

അഭിനയത്തിന് ഇടവേള നൽകി സമ്പത്തിനും കുഞ്ഞിനുമൊപ്പം കൊടൈക്കനാലിൽ ജീവിതം ആസ്വദിക്കുകയാണ് മൈഥിലി 

ബ്രേക്ക്