'സഞ്ജു പന്തിനും രാഹുലിന് മുകളിൽ'; നിലപാടറിയിച്ച് നവജ്യോത് സിങ് സിദ്ധു

28 April 2024

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപനം നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ് പിന്തുണയേറുന്നു

സഞ്ജു

പന്തിനും മുകളിലാണ് സഞ്ജുവെന്നും താരത്തെ ഒന്നാം വിക്കറ്റ് കീപ്പറാക്കണമെന്നും  മുൻ താരം നവ്ജ്യോത് സിങ് സിദ്ധു

സിദ്ധു പറഞ്ഞത്

സഞ്ജു സാംസൺ ഇപ്പോൾ ഫോമിലാണ്. താരത്തെ ഓപ്പണറായോ നാലാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റിങ്ങിനിറക്കാം

ഫോമിലാണ്

കെ എൽ രാഹുലും ഫോമിലാണ്. പക്ഷേ, ഞാൻ ഇപ്പോഴും സഞ്ജു സാംസണൊപ്പമാണ്. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പന്ത് വരണം

പന്ത് വരണം

പലപ്പോഴും സ്ഥിരതയാർന്ന ഫോം നിലനിർത്താൻ പന്തിന് കഴിയാറില്ല. എങ്കിലും പന്ത് പരീക്ഷണത്തെ അതിജീവിച്ചിട്ടുണ്ട്

സ്ഥിരതയില്ല

വാർഷിക കരാറിൽ നിന്നും മാറ്റി ഇഷാൻ കിഷനെ ബിസിസിഐ ശിക്ഷിക്കരുതെന്നും നവ്ജ്യോത് സിദ്ധു ആവശ്യപ്പെട്ടു

ഇഷാൻ കിഷൻ

ഐപിഎല്ലിൽ മികച്ച ഫോമിലാണ് സഞ്ജു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാനെ ജയിപ്പിച്ചിരുന്നു

ഇത്തവണ..

ഈ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ 33 പന്തില്‍ 71 റണ്‍സെടുത്ത് കളിയിലെ താരവുമായി

രാജസ്ഥാന്‍ ക്യാപ്റ്റൻ

റൺവേട്ടക്കാരുടെ പട്ടികയിൽ 385 റൺസുമായി സഞ്ജു വിരാട് കോലിക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ്

ഓറഞ്ച് ക്യാപ്

ഒമ്പത് മത്സരങ്ങളിൽ എട്ടും ജയിച്ച് 16 പോയിൻറുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്

ഒന്നാം സ്ഥാനത്ത്