ചുള്ളനായി ഇരിക്കണോ? ഒരു ഗ്ലാസ് എബിസി ജ്യൂസ് പതിവാക്കൂ

13 April 2024

ശരീരത്തിന്‍റെ സൗന്ദര്യം, ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്.

ആരോഗ്യം

ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി.

ഡയറ്റ്

ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ പഴങ്ങള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ജ്യൂസാണ് എബിസി ജ്യൂസ്.

എബിസി

നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഈ മിറാക്കിള്‍ ജ്യൂസ് സഹായിക്കും. 

ഗുണങ്ങൾ ഏറെ

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്.

എബിസി ജ്യൂസ്

ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള മൂന്ന് ചേരുവകൾ അടങ്ങിയ പാനീയമാണിത്.

ആരോഗ്യം

ആപ്പിളിലും ബീറ്റ്റൂട്ടിലും ക്യാരറ്റിലുമുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ ജ്യൂസ് ചര്‍മ്മസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.

ചർമ്മ സംരക്ഷണം

ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്‌സിയില്‍ അടിച്ചെടുക്കുക.

തയ്യാറാക്കുന്നത്

ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

വെറു വയറ്റിൽ