വെളുത്തുള്ളിയുടെ മണം മാറാൻ ഇതാ നാല് പൊടിക്കൈകൾ

03 May 2024

ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള വെളുത്തുള്ളി ഏതെങ്കിലും ഒരു കറിയിലെങ്കിലും ഒരു ദിവസം ഉപയോഗിക്കാറുണ്ട്

വെളുത്തുള്ളി

മിക്കപ്പോഴും വെളുത്തുള്ളിയുടെ തൊലി കളഞ്ഞ ശേഷം കൈകളിൽ മണം അവശേഷിക്കും

രൂക്ഷമായ മണം

കൈകളില്‍ ദുര്‍ഗന്ധം തങ്ങി നില്‍ക്കാതിരിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം

പൊടിക്കൈകള്‍

അലിസിൻ പോലുള്ള സള്‍ഫര്‍ സംയുക്തങ്ങൾ മൂലമാണ് മണവും രുചിയും ഉണ്ടാകുന്നത്

അലിസിൻ

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രത്തില്‍ കൈകള്‍ ഉരസി നന്നായി കഴുകുന്നത് മണം അകറ്റാന്‍ സഹായിക്കും

സ്റ്റെയിന്‍ലെസ് സ്റ്റീല്‍

കൈകളില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത ശേഷം, നാരങ്ങയുടെ മുറിച്ച വശം കൈകളില്‍ തടവുക

നാരങ്ങ

കാപ്പിപ്പൊടി കൈകളില്‍ നന്നായി ഉരസിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മതി

കാപ്പിപ്പൊടി

ഉപ്പും ബേക്കിങ് സോഡയും യോജിപ്പിക്കുക.  ഈ പേസ്റ്റ് കൈകളില്‍ നന്നായി ഉരച്ച് നന്നായി കഴുകാം

ബേക്കിങ് സോഡ

ഏത് പൊടിക്കൈയാണെങ്കിലും ഒടുവിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം

സോപ്പും വെള്ളവും