20 MARCH 2025
ജിമ്മിൽ പോകുന്ന നിരവധി പേർ ഇന്നുണ്ട്. പലരും ജിമ്മിൽ പോകുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്.
ചിലര്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിനപരിശ്രമം നടത്തുമ്പോള്‍ ചിലരാകട്ടെ ഒരു വ്യായാമം എന്ന നിലയ്ക്കാണ് ജിമ്മിലേക്ക് പോകുന്നത്.
എന്ത് തന്നെയായാലും ജിമ്മില്‍ പോകുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറുമായി ജിമ്മിൽ പോകരുത്.
വ്യായാമം ചെയ്യുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും നന്നായി വെള്ളം കുടിക്കണം.
സുഗപ്രതവും ഈർപ്പം വലിച്ചെടുക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കണം.
പോഷകഗുണമുള്ള ഭക്ഷണം കഴിക്കുകയും എന്നാൽ ക്യത്യമായി ഡയറ്റും ഫോളോ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
കൃത്യമായ ഡയറ്റ് പാലിച്ചാല്‍ മാത്രമേ ജിമ്മിൽ പോകുന്നത് കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ.
ജിമ്മില്‍ പോകാന്‍ തുടങ്ങുമ്പോള്‍ തന്നെ പ്രോട്ടീന്‍ പൗഡറുകളോ സപ്ലിമെന്ററി ഭക്ഷണങ്ങളോ എടുക്കേണ്ട കാര്യമില്ല.