മുടി ചീകുന്നത് ഒരു ഹോബിയാണോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Credit: GETTY IMAGES

13 March 2024

മുടിയെ സ്നേഹിക്കുന്നവർ  മുടി ചീകുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്

ശ്രദ്ധിക്കണം

അശ്രദ്ധമായി നിങ്ങൾ മുടി ചീകുന്നത് പലപ്പോഴും മുടികൊഴിച്ചിലിന് ഇടയാക്കിയേക്കാം

മുടി ചീകുമ്പോൾ..

നനഞ്ഞ മുടി ചീകുന്നതും മുടികൊഴിച്ചിലിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും 

നനഞ്ഞ മുടി

മുടി ഒരുവിധമെങ്കിലും ഉണങ്ങിയ ശേഷം മാത്രം ചീകുക.

ഉണങ്ങിയിട്ട് മതി..

ചുരുണ്ട മുടി ചീകാന്‍ ബ്രഷ് ഉപയോഗിക്കുന്നത് മുടി പൊട്ടുന്നതിനും സ്വാഭാവിക ഭംഗി കളയുന്നതിനും കാരണമാകും

ചുരുണ്ട മുടി

ഒരിക്കലും കെട്ടിവച്ച മുടിയിലൂടെ ചീപ്പോടിക്കരുത്. കെട്ടുപിണഞ്ഞിട്ടുണ്ടെങ്കിൽ മാറ്റിയ ശേഷം മാത്രം ചീകുക

ചെയ്യരുത്..

മുടി ചീകുമ്പോൾ ഒന്നിച്ച് ചീകാതിരിക്കാൻ ശ്രദ്ധിക്കണം.  മുടി കുറച്ചു കുറച്ച് എടുത്ത് ചീകാം

കുറച്ച് മുടിയെടുക്കാം..

എണ്ണ തേച്ച ശേഷം മുടി ചീകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് മുടി കൊഴിച്ചിലിന് കാരണമാകും

എണ്ണ തേച്ചിട്ട്..

തലമുടി നന്നായി ചീകിയ ശേഷം എണ്ണയിടുകയോ മസാജ് ചെയ്യുകയോ ചെയ്യുന്നതാണ് നല്ലത്

ചീകിയ ശേഷം..

ചീപ്പുപയോഗിക്കുമ്പോൾ പല്ലകലം കൂടുതലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക

ഈ ചീപ്പ് മതി..