14 April 2024
എത്രയൊക്കെ സന്തോഷമുള്ള ജീവിതമാണെങ്കിലും ഇടക്ക് മടുപ്പ് തോന്നാത്തവർ ഉണ്ടാകില്ല
ജീവിതം തന്നെ മടുത്തു തുടങ്ങി എന്ന് ഇടയ്ക്ക് ചിന്തിക്കുമ്പോൾ അതിന്റെ കാരണം ആലോചിച്ചിട്ടുണ്ടോ
ഇനി ഈ തോന്നലുണ്ടാകുമ്പോൾ നാല് കാര്യങ്ങൾ മാത്രം മനസിൽ ഓർത്താൽ മതി
കംഫര്‍ട്സോണ്‍ വിട്ട് തന്റേതായ വഴികള്‍ തിരഞ്ഞെടുക്കാൻ നോക്കുമ്പോൾ ജീവിതത്തിന് ഒരു ഉണര്‍വ് ലഭിക്കും
മോശം ഭൂതകാലം വേട്ടയാടുന്നുണ്ടാകാം. ആ കയ്പുനിറഞ്ഞ അനുഭവങ്ങൾ ചിന്തിച്ച് സമയം കളയരുത്.
ഓഫീസിലോ വീട്ടിലോ സുഹൃത്തുക്കൾക്കിടെയിലോ ഉണ്ടായ തിക്താനുഭവങ്ങളെ അതിന്റെ വഴിക്ക് വിടുക
ജീവിതത്തില്‍ എന്ത് നടന്നാലും എല്ലാം നല്ലതിനാണ് എന്ന് മനോഭാവത്തോടെ എല്ലാകാര്യത്തേയും സമീപിക്കണം
കാണുന്നതിലെല്ലാം തന്നെ നെഗറ്റീവ് കാണുവാന്‍ തുടങ്ങിയാല്‍ പിന്നീട് അതിന് മാത്രമായിരിക്കും സമയം ലഭിക്കുക
മടുപ്പ് ഇല്ലാതിരിക്കുവാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ കുറച്ച് പുതുമ കൊണ്ടുവരുന്നത് നല്ലതായിരിക്കും
ജോലി ചെയ്യുന്നതിലും വീട്ടില്‍ തന്നെ ചെയ്യുന്ന കാര്യങ്ങളിലുമൊക്കെ ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം