കടുത്ത പല്ലുവേദനയ്ക്ക് ഒറ്റമൂലി വീട്ടിൽ തന്നെയുണ്ട്

31 March 2024

പ്രായഭേദമന്യേ പല്ലുവേദന ഇന്ന് സാധാരണമാണ്. ജീവിതശൈലിയും ഇതിന് കാരണമാണ്

പല്ലുവേദന

പല്ല് സെന്‍സിറ്റീവ് ആകുമ്പോഴോ പല്ലിന് കേട് വരുമ്പോഴോ ആണ് പല്ല് വേദന ഉണ്ടാകുന്നത്

കാരണമിത്

പല്ല് വേദന വന്നാല്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ്

ഡോക്ടറെ കാണാം

ആദ്യ ഘട്ടത്തിലും താൽക്കാലിക പരിഹാരം വേണ്ട അത്യാവശ്യഘട്ടത്തിലും ചില പൊടിക്കൈകൾ പരീക്ഷിക്കാം

പൊടിക്കൈകൾ

നല്ല ഫ്രഷ് പേരയില ചവച്ചരച്ച് അതിന്റെ നീര് പല്ലില്‍ വേദനയുള്ള ഭാഗത്ത് പുരട്ടി വെക്കാം. അണുബാധ കുറയും

പേരയില

കുറച്ച് പേരയിലയും കല്ലുപ്പും ചേര്‍ത്ത് ചതച്ച നീര് പല്ലിന്റെ കേടുള്ള ഭാഗത്ത് വെച്ചാലും നല്ലതാണ്

കല്ലുപ്പും..

കുറച്ച് ഗ്രാമ്പു ചതച്ച് അതിന്റെ നീര് പല്ലില്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കും

ഗ്രാമ്പു

 ഉള്ളി ചെറുതായി മുറിച്ച് ഒരു കഷ്ണം എടുത്ത് രണ്ട് മിനിട്ടോളം കടിച്ച് പിടിയ്ക്കുക. പല്ല് വേദന മാറും

ഉള്ളി

ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഗ്രാമ്പു പൊടിച്ചതും ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടുന്നതും നല്ലതാണ്

വെളിച്ചെണ്ണ

കര്‍പ്പൂര തുളസി ചായ പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ ഉടന്‍ തന്നെ ആശ്വാസം ലഭിക്കുന്നതാണ്

കര്‍പ്പൂര തുളസി ചായ

പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ ചിലർക്ക് അത് ഏറെ ഗുണം ചെയ്യും

ഐസ് ക്യൂബ്