g90ea5456f 1738327119

മുളകുപൊടിയിലും വ്യാജനുണ്ടേ! തിരിച്ചറിയാൻ ഈസിയാ

image

08 MAY 2025

g3bd6c8694 1738327103

ഇക്കാലത്ത് മായം കലരാത്തതായി ഒന്നും തന്നെ കാണില്ല വിപണിയിൽ. അതിൽ വളരെ എളുപ്പത്തില്‍ മായം കലര്‍ത്താവുന്ന ഒന്നാണ് മുളകുപൊടി

മുളകുപൊടി

g9d57cd89d 1738327104

ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍ക്കം പൗഡര്‍, സോപ്പ്‌സ്റ്റോണ്‍ തുടങ്ങി മുളകുപൊടിയില്‍ മായം കലര്‍ത്താനായി പലവിധ വസ്തുക്കളാണ് ഉപയോഗിക്കുന്നത്

മായം

g1bff8ddcc 1738327212

എന്നാല്‍ വളരെ പെട്ടെന്ന് ഇതാര്‍ക്കും തിരിച്ചറിയാനും സാധിക്കില്ല. ഇത് തിരിച്ചറിയാൻ വീട്ടിൽ തന്നെ ചിലത് പരീക്ഷിക്കാം

പരീക്ഷിക്കാം

മായം കലര്‍ത്തുകയോ നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തതിന്റെ പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു

മുന്നറിയിപ്പ്

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ മുളകുപൊടി ചേര്‍ക്കുക. ശുദ്ധമായ മുളകുപൊടിയാണെങ്കില്‍ അത് വെള്ളത്തില്‍ ഉടന്‍ തന്നെ മുങ്ങി പോകും

വെള്ളത്തില്‍

അതേസമയം ഇഷ്ടികപ്പൊടിയോ കൃത്രിമ നിറമോ പോലെയുളളവ ഉണ്ടെങ്കില്‍ അത് പൊങ്ങിക്കിടക്കുകയോ അലിഞ്ഞ് ചേര്‍ന്ന് വെള്ളത്തിന് നിറം നല്‍കുകയോ ചെയ്യും

ഇഷ്ടികപ്പൊടി

ഇനി പാം റബ്ബ് ടെസ്റ്റാണ്. കൈപ്പത്തിയില്‍ കുറച്ച് മുളകുപൊടി പുരട്ടുക. കടും ചുവപ്പ് പാടുണ്ടായാല്‍ അത് കൃത്രിമമായി നിറം ചേര്‍ത്തതാകാം. ശുദ്ധമായ മുളകുപൊടിയില്‍ കറ പൊതുവെ കുറവായിരിക്കും

പാം റബ്ബ് ടെസ്റ്റ്

ഹൈഡ്രോക്ലോറിക് ആസിഡ്/ നാരങ്ങാനീരും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍ ചെറിയ അളവില്‍ മുളകുപൊടി കലര്‍ത്തുക. കുമിളകള്‍ വരികയാണെങ്കില്‍ അതില്‍ ചോക്കുപൊടിയോ വാഷിംഗ് സോഡയോ ഉണ്ട്

ആസിഡ്

ശുദ്ധമായ മുളകുപൊടിക്ക് പ്രകൃതിദത്തവും രൂക്ഷവുമായിട്ടുള്ള ഗന്ധവും നല്ല എരിവും രുചിയും ഉണ്ടായിരിക്കും

ഗന്ധം

അതേസമയം മായംകുറഞ്ഞ പൊടി കട്ടികുറഞ്ഞതും ഗന്ധത്തില്‍ വ്യത്യാസവും ഉള്ളതായിരിക്കും

മായംകുറഞ്ഞത്