പ്രോട്ടീൻ പൗഡർ ആരോഗ്യത്തിനു നല്ലതോ ചീത്തയോ?

16 April 2024

ശരീരത്തിന് ആവശ്യമായ മൂന്ന് പ്രധാന സ്ഥൂല പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍ അഥവാ മാംസ്യം.

പ്രോട്ടീൻ

ശരീരപേശികളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അപാകങ്ങള്‍ പരിഹരിക്കുന്നതിനും പ്രോട്ടീന്‍ ആവശ്യമാണ്.

അത്യാവശ്യം

ചര്‍മം, നഖം, എല്ലുകള്‍, രക്തം, ഹോര്‍മോണുകള്‍, എന്‍സൈമുകള്‍, ആന്റിബോഡി എന്നിങ്ങനെ എല്ലാ ശരീരഭാഗത്തിനും പ്രോട്ടീന്‍ വേണം.

അനിവാര്യം

ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പ്രോട്ടീൻ ശരീരത്തിൽ പോരാതെ വരുമ്പോഴാണ് ഡയറ്ററി സപ്പ്ളിമെന്റായ പ്രോട്ടീൻ പൗഡറിന്റെ സഹായം തേടുന്നത്.

സഹായം

പ്രോട്ടീൻ പൗഡറിന്റെ അമിത ഉപയോഗം മസിലുകൾ വലുതാകുമെന്നുള്ള ധാരണ തീർത്തും തെറ്റാണ്.

തെറ്റാണ്

പ്രോട്ടീൻ പൗഡറെന്നാൽ മസിൽ വീർപ്പിക്കാനുള്ള ഒരു മരുന്നല്ല. മറിച്ച്, ഡയറ്ററി സപ്പ്ളിമെന്റുകൾ ആണ്.

സപ്ലിമെന്റ്

മസിലുകളെ ബലപ്പെടുത്താനും ആകർഷകമായ രൂപം നൽകാനും പ്രോട്ടീൻ പൗഡർ കഴിക്കുന്നതിലൂടെ സാധിക്കും.

സാധിക്കും

പ്രോട്ടീന്റെ അളവ് കൂടുതലായി ശരീരത്തിലെത്തുന്നതും ദോഷകരമാണ്.

ദോഷം

ആവശ്യമായതിലും അധിക പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ ഓക്കാനം, ക്ഷീണം, തലവേദന, മലബന്ധം, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്.

അധികം ആയാൽ

ആരോഗ്യരംഗത്തെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത, പ്രോട്ടീൻ പൗഡറിന്റെ അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുമെന്നാണ്.

വൃക്കകളുടെ

ഇത്തരം സപ്പ്ളിമെന്റുകൾ എടുക്കുന്നതിനു മുമ്പ് വിദഗ്ധാഭിപ്രായം തേടിയ ശേഷം മാത്രം ചെയ്യാം.

വിദഗ്ധാഭിപ്രായം